ഓൺലൈനിൽ ഉപഭോക്തൃ വിശ്വാസം നേടാൻ സംരംഭകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓൺലൈനിൽ ഉപഭോക്തൃ വിശ്വാസം നേടാൻ സംരംഭകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോവിഡ് 19 നെ തുടർന്നുളള പ്രതിസന്ധി കാലത്ത് മിക്ക സംരംഭങ്ങളും ഓൺലൈനിലേക്ക് ചുവടു മാറ്റുകയാണ്. അതു കൊണ്ട് തന്നെ ഉപഭോക്തൃ രീതികളിലും മാറ്റം വന്നു കഴിഞ്ഞു. ഓൺലൈൻ രംഗത്തും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കേണ്ടത് ്അനിവാര്യമാണ്. ഇതിന് ചില കാര്യങ്ങൾ സംരംഭകർ അറിഞ്ഞിരിക്കണം.

ഇമെയിൽ സേവനത്തിന് വളരെയധികം പ്രധാന്യമുണ്ട്. സാധാരണ സംരംഭത്തിന്റെ പേര് വച്ചാണ് മെയിൽ ഐഡി വരുന്നത്. ഇതിന് പുറമെ ഗൂഗിളിന്റെ ജി സ്യൂട്ട് എന്ന ബിസിനസ്സ് മെയിൽ ഐഡി സേവനം സംരംഭകർക്ക് ഏറെ ഉപകാരപ്രദമാണ്. ഡൊമൈൻ നെയിമിന് പ്രതിവർഷം 860 രൂപ മുതലം ഒരു യൂസറിന് മാസം 125 രൂപ മുതലാണ് ഗൂഗിൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. വികസിത രാജ്യങ്ങളിലും മറ്റും ബിസിനസ്സ് ഇമെയിൽ ഐഡി ഇല്ലാത്തെ തൊഴിലുകളിലേക്ക് ഉദ്യോഗസ്ഥാർത്ഥികൾ എത്താറില്ല.

വെബ്‌സൈറ്റിലും സുതാര്യത കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. ചെറു സംരംഭങ്ങൾക്കു പോലും ഇത്തരം വെബ്‌സൈറ്റുകൾ ഗുണപ്രദമാണ്. നിങ്ങളുടെ സംരംഭത്തെ കുറിച്ച് മതിപ്പ് ഉണ്ടാക്കുന്ന ഡിസൈൻ വെബ്‌സൈറ്റിന് നൽകാൻ ശ്രദ്ധിക്കണം. ഈ രംഗത്ത് പരിചയമുളള വിദഗ്ധരെ ഇതിനായി സമീപിക്കുക.

സോഷ്യൽ മീഡിയയിലെ വെരിഫൈഡ് അക്കൗണ്ടുകൾ സംരംഭകർക്ക് ഉണ്ടാകും. സോഷ്യൽ മീഡിയ അക്കൗണ്ട് നിങ്ങളുടെ സംരംഭത്തിന്റെ ആധികാരികത വർധിപ്പിക്കും. അക്കൗണ്ടുകളിൽ പേരിനൊപ്പം നീല നിറത്തിലുളള ടിക് മാർക്കാണ് അക്കൗണ്ട് വേരിഫൈഡ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. ഇത്തരത്തിലുളള സംവിധാനങ്ങൾ വ്യാജനമാരെ കടിഞ്ഞാൺ ഇടാൺ സംരംഭകരെ സഹായിക്കും. ഫേസ്ബുക്കും, ഇൻസ്റ്റഗ്രരാമും,ട്വിറ്ററുമൊക്കെ അവർ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ പാലിച്ചു കൊണ്ട് അപേക്ഷിക്കുകയാണെങ്കിൽ കുറച്ച് ദിവസങ്ങൾക്കുളളിൽ തന്നെ അക്കൗണ്ട് വെരിഫൈഡ് ആയി ലഭിക്കും.

ഉപഭോക്താക്കളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സമയബന്ധിതമായി മറുപടി നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പരാതികളായാലും അഭിനന്ദനങ്ങളായാലും തന്മയത്വത്തോടു കൂടി ഇടപെടുക. ഗൂഗിൾ റിവ്യൂ പോലുളള സംവിധാനങ്ങളിൽ പരമാവധി 48 മണിക്കൂറിനുളളിൽ മറുപടി നൽകുന്നത് ഉപഭോക്തൃ വിശ്വാസം ഊട്ടി ഉറപ്പിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *