സ്റ്റീൽ സ്‌ക്രബർ നിർമ്മാണത്തിലൂടെ നേട്ടമുണ്ടാക്കാം

സ്റ്റീൽ സ്‌ക്രബർ നിർമ്മാണത്തിലൂടെ നേട്ടമുണ്ടാക്കാം

വീടുകളിൽ പാത്രം വൃത്തിയാക്കുന്നതിന് സ്‌ക്രബറുകൾ ആവശ്യമാണ്. അതു കൊണ്ട് തന്നെ വിപണിയിൽ ഡിമാന്റ് ഉണ്ട്. ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാവുന്ന ചെറുകിട സംരംഭമാണ് സ്റ്റീൽ സ്‌ക്രബറുകളുടെ പായ്ക്കിങ്ങും വിതരണവും.

ഈ ഉല്പന്നത്തിൽ ബ്രാന്റിന് പ്രസക്തിയില്ല. വീട്ടമ്മമാർ ഒരു മാസത്തോളം ഉപയോഗിച്ച ശേഷം ഇവ മാറ്റുകയാണ് പതിവ്. അതു കൊണ്ട് തന്നെ വിപണനം നടക്കുകയും ചെയ്യും. ചെറിയ പലവ്യഞ്ജന വില്പന കേന്ദ്രങ്ങൾ മുതൽ ഷോപ്പിങ്ങ് മാളുകളിൽ വരെ വിപണി കണ്ടെത്താം.

പ്രതിദിനം 200 ബോർഡുകൾ നിർമ്മിച്ച് വിറ്റഴിക്കുന്നതിന് 8310 രൂപയോളം വേണ്ടി വരും. മൂലധന നിക്ഷേപമായി സീലിങ്ങ് യന്ത്രവും അനുബന്ധം സംവിധാനങ്ങളും വാങ്ങുന്നതിന് 1,20,000 രൂപ മതിയാകും. ഒരു സ്‌ക്രബറിന്റ വില 15 രൂപയാണ്. ഇത്തരത്തിൽ ഒരു 200 സ്‌ക്രബർ പ്രതിദിനം വിറ്റാൽ മാസത്തിൽ 10,000 രൂപ വരെ ലാഭം നേടാനാകും.

വിതരണക്കാരെ നിയമിച്ച് വിപണനം നടത്തുന്ന രീതിയാണ് അഭികാമ്യം. പ്രാദേശിക വിപണികൾ വഴി ഉപഭോക്താക്കളെ കണ്ടെത്താം. ഉദ്യോഗ് ആധാർ, ജിഎസ്ടി പാക്കേജിങ്ങ് ലൈസൻസ് എന്നിവ നേടണം. മൂലധന നിക്ഷേപത്തിന് ആനുപാതികമായി വ്യവസായ വകുപ്പിൽ നിന്നും സബ്‌സിഡി ലഭ്യമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *