ഇറച്ചിക്കോഴി ഉൽപ്പാദനത്തിൽ ഇടിവ് : വില ഉയരാൻ സാധ്യത

ഇറച്ചിക്കോഴി ഉൽപ്പാദനത്തിൽ ഇടിവ് : വില ഉയരാൻ സാധ്യത

ഇറച്ചിക്കോഴി ഉൽപ്പാദനത്തിൽ ഇടിവ് വന്നതോടെ ചിക്കന് വില ഉയരാൻ സാധ്യത. ഇറച്ചിക്കോഴി ലഭ്യല്ലാതായതോടെ ഒരിടയ്ക്ക് ചിക്കൻ വില കിലോഗ്രാമിന് 180 രൂപ വരെ എത്തിയിരുന്നു. പിന്നീട് കിലോഗ്രാമി 110 മുതൽ 120 വരെയുളള വിലയിലേക്ക് താഴ്ന്നിരുന്നു.

ഇപ്പോൾ ഓൺലൈനിൽ ഇറച്ചിക്കോഴിക്ക് വില ഉയർന്നിരിക്കുകയാണ്. ഓൺലൈനിൽ കിലോഗ്രാമിന് 240 രൂപയോളമായാണ് വർധിച്ചിരിക്കുന്നത്. ഇറച്ചിക്കോഴി വർധന ഹോട്ടലിലെ ചിക്കൻ വിഭവങ്ങളിലും പ്രതിഫലിക്കുമെന്ന് ഹോട്ടലുടമകളുടെ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വില വർധനയിൽ ചിക്കൻ വിഭവങ്ങളുടെ വില ഉയർന്നില്ലെങ്കിലും വീണ്ടു വില വർധിച്ചാൻ ചിക്കൻ വിഭവങ്ങൾ വില വർധിക്കും.

കോഴിതീറ്റയുടെ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ചോളം ഉൾപ്പടെയുളളവയുടെ വില ഉയരുന്നതാണ് വെല്ലുവിളി ഉയർത്തുന്നത്. ഉല്പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ കോഴി വിൽപ്പനയിലൂടെ കാര്യമായ ലാഭമില്ലാത്തത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *