റബര്‍കൃഷി സര്‍വേ തുടങ്ങി

റബര്‍കൃഷി സര്‍വേ തുടങ്ങി

കോട്ടയം: രാജ്യവ്യാപകമായി റബര്‍ ബോര്‍ഡ് റബര്‍മരങ്ങളുടെും റബര്‍ തോട്ടങ്ങളുടെയും കണക്കെടുക്കുന്നു. ഓരോ ഗ്രാമത്തിലെയും റബര്‍ മരങ്ങള്‍, ഇതിനൊപ്പം ടാപ്പിംഗ് തൊഴിലാളികള്‍, തോട്ടം ഉടമകള്‍ എന്നിവരുടെ കണക്കെടുപ്പും നടക്കുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റാണ് ഇതിനുവേണ്ട കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. അതാതു പ്രദേശത്തെ തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് ആര്‍പിഎസുകളില്‍ പരിശീലനം നല്‍കിയശേഷം അവര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ചും ഉടമകളെയും തൊഴിലാളികളെയും നേരില്‍ കണ്ടുമായിരിക്കും സര്‍വേ നടത്തുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *