വിദ്യാശ്രീ പദ്ധതിയില്‍ ലാപ്‌ടോപ്പിനായി അപേക്ഷിച്ചത് 62,480 പേര്‍: മന്ത്രി

വിദ്യാശ്രീ പദ്ധതിയില്‍ ലാപ്‌ടോപ്പിനായി അപേക്ഷിച്ചത് 62,480 പേര്‍: മന്ത്രി

തിരുവനന്തപുരം: വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി 62,480 പേര്‍ കുടുംബശ്രീവഴി ലാപ്‌ടോപ്പിനായി അപേക്ഷിച്ചതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. ഇതില്‍ 4845 പേര്‍ കൊക്കോണിക്‌സിനാണ് അപേക്ഷിച്ചത്. ഇതില്‍ 2850 എണ്ണം നല്‍കി. 461 എണ്ണം മാറ്റിനല്‍കി. 57 എണ്ണം താമസിയാതെ മാറ്റി നല്‍കും. മറ്റ് കന്പനികള്‍ കരാറില്‍ പറഞ്ഞ സമയത്ത് മുഴുവന്‍ ലാപ്‌ടോപ്പ് ലഭ്യമാക്കിയില്ല. എന്നാല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാനുള്ള സംവിധാനം ഒരുക്കിയത്.
വായ്പ 20000 രൂപയാക്കി വര്‍ധിപ്പിച്ചു. കുടംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഇവ വാങ്ങേണ്ടത്. പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പിന് കരാര്‍ നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്.

കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കൊക്കോണിക്‌സ് ആരംഭിച്ചത് പൊതു-സ്വകാര്യ സംരംഭമായാണ്. പോരായ്കള്‍ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, ഐ.സി. ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, പി.കെ. കുഞ്ഞാലിക്കുട്ടി, എം. വിന്‍സെന്റ് തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *