എസ്ബിഐയുടെ ചൈൽഡ് പ്ലാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാം

എസ്ബിഐയുടെ ചൈൽഡ് പ്ലാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാം

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കളുണ്ട്്. അനുയോജ്യമായ നിക്ഷേപ പദ്ധതിയെ പരിചയപ്പെടുത്താം. എസ് ബി ഐയുടെ ചൈൽഡ്് പ്ലാൻ ഫ്ിക്‌സ്ഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയാണ് സംഭവം.

സുരക്ഷിതമായ ഈ നിക്ഷേപ പദ്ധതിയിലൂടെ ദീർഘകാലനിക്ഷേപം വഴി വലിയൊരു തുക തന്നെ നിക്ഷേപകർക്ക് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിലുളള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണിത്. കുട്ടികളുടെ സുരക്ഷിതമായ ഭാവി മുന്നിൽ കണ്ടു കൊണ്ടാണ് എസ്ബിഐ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതും.

എസ്ബിഐ ചെൽഡ് പ്ലാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയിൽ നിക്ഷേപം നടത്തിയാൽ കുട്ടികളുടെ ഉപരി പഠനത്തെക്കുറിച്ചോ, വിവാഹ ചിലവുകളെ കുറിച്ചോ രക്ഷിതാക്കൾക്ക്് ആശങ്കകളുടെ ആവശ്യമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് എസ്ബിഐ ഈ പദ്ധതിയുടെ പലിശ നിരക്കും നിശ്ചയിക്കുന്നത്. ഉപയോക്താക്കൾക്കായി രണ്ട് തരത്തിലുളള പ്ലാമുകൾ എസ്ബിഐ ഈ പദ്ധതിയ്ക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്നു.ഒരു സ്മാർട്ട് ചാംപ് ഇൻഷുറൻസും മറ്റൊന്ന് എസ്ബിഐ ലൈഫ് സ്മാർട്ട് സ്‌കോളറും ലഭിക്കുന്നു.

എസ്ബിഐ സ്മാർട് സ്‌കോളർ വിപണിയിലെ ആദായത്തിനൊപ്പം നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള അവസരമാണ് എസ്ബിഐ സ്മാർട് സ്‌കോളർ പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. 18 മുതൽ 57 വയസ്സു വരെ പ്രായമുള്ള രക്ഷിതാക്കൾക്കാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കുവാൻ സാധിക്കുക. 17 വയസ്സ് വരെയുള്ള കുട്ടികളുടെ പേരിൽ പോളിസി വാങ്ങാം. ഈ പദ്ധതി പ്രകാരം കുട്ടിയുടെ മെച്യൂരിറ്റി പ്രായം 18 മുതൽ 25 വയസ്സു വരെയാണ്. പല തരത്തരത്തിലുള്ള പ്രീമിയം പെയ്മെന്റ് ഓപ്ഷനുകളും ഈ പദ്ധതിയിൽ നിക്ഷേപകർക്ക് ലഭിക്കും

സ്മാർട് ചാംപ് ഇൻഷുറൻസ് സ്‌കീമിന്റെ നേട്ടങ്ങൾ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇൻഷുർ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് പോളിസി പ്രകാരം നിശ്ചിത തുക പരിരക്ഷയായി ലഭിക്കും. ആകെ അഷ്യേർഡ് ചെയ്ത തുകയുടെ 105 ശതമാനം വരെയാണ് ഇത്തരത്തിൽ കിട്ടുക. അടിയന്തര സാമ്പത്തിക പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിനായി കുടുംബത്തിനും ഈ തുക ലഭിക്കും. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ നികുതി ഇളവിനും നിക്ഷേപകന് പ്രത്യേകം അർഹതയുണ്ട.്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *