ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

കൊച്ചി കപ്പൽശാലയ്ക്ക് 18000 കോടിയുടെ ഓർഡർ

കോവിഡ് പ്രതിസന്ധികൾക്കിടയിലും കൊച്ചി കപ്പൽശാല നേടിയത് കോടികളുടെ പുതിയ നിർമ്മാണ കരാറുകൾ. പ്രതിരോധ വകുപ്പിൽ നിന്നു മാത്രം നേടിയത് 16,000 കോടി രൂപയുടെ കരാറുകൾ ആണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കായി യാത്ര യാനങ്ങൾ നിർമ്മിക്കുന്നത് ഉൾപ്പടെയുളള കരാറുളാണ് 18,000 കോടിയിൽ വരുന്നത്. ഇതിന് പുറമെ കേന്ദ്ര പൊതുമേഖല സ്ഥാപനത്തിനായി യാനങ്ങൾ നിർമ്മിക്കുന്നതിനുളള കരാർ സംബന്ധിച്ചുളള ചർച്ചകൾ പുരോഗമിക്കുകയാണ്. കരാർ ലഭിക്കുകയാണെങ്കിൽ തുക 20,000 ത്തിന് മുകളിൽ എത്തും.

ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ സ്‌കിൽ മിഷനുമായി സർക്കാർ

അഭ്യസ്ത വിദ്യരായവർക്ക് ആധുനിക ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ സ്‌കിൽ മിഷൻ രൂപികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുളള സ്ഥാപനങ്ങളിലെ നൈപുണ്യപരിശീലനം വിപുലീകരിച്ച് 50 ലക്ഷം പേരെ വരെ പരിശീലിപ്പിക്കും. ഏതു മേഖലയിലെ പ്രശ്‌നങ്ങൾക്കും നൂതന സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നയാൾക്ക് സർക്കാർ സഹായവും സബിസിഡിയും ലഭിക്കും. കേരളത്തിന്റെ ആർട്ടഫിഷ്യൽ ഇന്റലിജൻസ് ഹബ്ബായി തിരുവനന്തപുരത്തെ മാറ്റും.

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ പുനരാരംഭിച്ചു

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുളള നടപടികൾ പുനരാരംഭിച്ചതായി പൊതു മേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. മാർച്ച് അവസാനത്തോടെ എല്ലാ ഇടപാടുകളും പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻെ ആദ്യ ഓഹരി വില്പന ഈ വർഷം അവസാനത്തോടെ നടക്കും. എയർ ഇന്ത്യ,ബിപിസിഎൽ,ഷിപ്പിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പവൻ ഹംസ്, ബെമ ൽ, നീലാചൽ ഇസ്പാത് നിഗം എന്നിവയുടെ സ്വകാര്യ വൽക്കരണം ഇക്കൊല്ലം നടത്തുകയാണ് ലക്ഷ്യം.

തീയറ്ററുകൾ ഉടൻ തുറക്കില്ല: വിനോദ നികുതി ഇളവ് പരിഗണനയിലെന്ന് മന്ത്രി

തിയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെ ആയാൽ തിയറ്ററുകൾ തുറക്കാം. അതേ സമയം വിനോദ നികുതി ഇളവ് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനം താഴേക്ക് വന്നാൽ പരിഹരിക്കാവുന്ന വിഷയമാണ്. പക്ഷേ ഇത് മുകളിലേക്കാണ് പോകുന്നത്. തിയറ്റർ നിൽക്കുന്ന സ്ഥലത്ത് പോസിറ്റീവ് കേസുകൾ കുറവാണെങ്കിൽ ഇതു കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *