കോവിഡ് പ്രതിസന്ധിയിലായ ഇന്ത്യൻ വിപണി തിരിച്ചുവരുന്നു: വൻ തോതിൽ വിദേശ നിക്ഷേപം എത്തിതുടങ്ങിയെന്ന് പ്രധാനമന്ത്രി

കോവിഡ് പ്രതിസന്ധിയിലായ ഇന്ത്യൻ വിപണി തിരിച്ചുവരുന്നു: വൻ തോതിൽ വിദേശ നിക്ഷേപം എത്തിതുടങ്ങിയെന്ന് പ്രധാനമന്ത്രി

കൊവിഡ് കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ വിപണി തിരിച്ചുവരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞു. അതേസമയം രാഷ്ട്രീയപരമായ പരാമർശങ്ങളും മോദി നടത്തി. മുമ്പുള്ള സർക്കാരിന് ധീരമായ രാഷ്ട്രീയ നിലപാടുകൾ എടുക്കാനുള്ള ധൈര്യമായിരുന്നു. എന്നാൽ തന്റെ സർക്കാർ അത്തരം റിസ്‌കുകൾ ഏറ്റെടുത്ത് നടപ്പാക്കാൻ തയ്യാറാണെന്നും, മോദി പറഞ്ഞു. തന്റെ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നടപടികൾ അദ്ദേഹം യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു.

2014 മുതൽ എൻഡിഎ സർക്കാർ നിരവധി പരിഷ്‌കരണങ്ങളാണ് ഇന്ത്യയിൽ വന്നിട്ടുള്ളത്. അതിനെല്ലാം കാരണം ഞങ്ങൾ റിസ്‌ക് എടുക്കാൻ തയ്യാറായത് കൊണ്ടാണ്. ജിഎസ്ടി സുപ്രധാന കാര്യമായിരുന്നു. എന്നാൽ ജിഎസ്ടി പരിഷ്‌കരണങ്ങൾ വർഷങ്ങളോളം വൈകിയത് മുമ്പുള്ള സർക്കാരുകൾ രാഷ്ട്രീയമായി തീരുമാനങ്ങൾ എടുക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണ്. എന്നാൽ ജിഎസ്ടി രാഷ്ട്രീപരമായ റിസ്‌കുകൾ എടുത്ത് നടപ്പാക്കിയത് എൻഡിഎയാണ്. ഇപ്പോൾ റെക്കോർഡ് ജിഎസ്ടി കളക്ഷനാണ് ഇന്ത്യക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. അതിന് കാരണം ഇപ്പോഴുള്ള സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും മോദി പറഞ്ഞു.

ഇന്ത്യ ഇപ്പോൾ വിദേശ നിക്ഷേപം വൻ തോതിലാണ് വരുന്നത്. രാജ്യത്തിന്റെ വളർച്ചയുടെ തലം തന്നെ മാറ്റുന്ന തരത്തിലാണ് ഇത്. ഈ നിക്ഷേപങ്ങൾക്കെല്ലാം കാരണം എൻഡിഎ സർക്കാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എടുത്ത പരിഷ്‌കരണങ്ങൾ കൊണ്ടാണ്. കൊവിഡ് മഹാമാരിയുടെ കാലത്തും ഞങ്ങൾ അത്തരം മികച്ച നടപടികൾ എടുത്തു. സർക്കാരിന്റെ ദൃഢനിശ്ചയം കൊണ്ടാണ് ഇത്തരം നടപടികൾ എടുക്കുന്നതെന്നും മോദി പറഞ്ഞു. മഹാമാരിയിൽ പ്രതിസന്ധിയിൽ ആയിരുന്ന സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് കുതിക്കുകയാണ്. വ്യവസായ മേഖല അതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരമൊരു യോഗം നടക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ മെച്ചപ്പെട്ടു. പല ലോകരാജ്യങ്ങൾക്കൊപ്പവും തോളോട് തോൾ ചേർന്നാണ് ഇന്ത്യ ഇന്ന് മുന്നോട്ട് പോകുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *