ജെഫ് ബെസോസിനെ പിന്നിലാക്കി ലോക ധനികപട്ടികയിൽ ബർണാഡ് അർനോൾഡ് ഒന്നാമത്

ജെഫ് ബെസോസിനെ പിന്നിലാക്കി ലോക ധനികപട്ടികയിൽ ബർണാഡ് അർനോൾഡ് ഒന്നാമത്

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്നിലാക്കി ലോക ധനിക പട്ടികയുടെ ഒന്നാം സ്ഥാനത്തേക്ക് പുതിയ അവകാശി എത്തിയിരിക്കുകയാണ്. എൽ വി എം എച്ച് മൊയറ്റ് ഹെന്നസി ലൂയിസ് വിറ്റ്‌സൺ കമ്പനിയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബർണാഡ് അർനോൾട്ട് ആണ് ഇനി ആ സ്ഥാനത്തിന്റെ ഉടമ. 19990 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ജെഫ് ബെസോസിന്റെ ആസ്തി 19490 കോടി ഡോളറാണ്. മുൻ ലോക കോടീശ്വരനും ടെസ്ല ഉടമയുമായ ഇലോൺ മസ്‌ക് 18550 കോടി ഡോളർ ആസ്തിയുമായി പിന്നാലെയുണ്ട്.

ലൂയിസ് വിറ്റനും സെഫോറയുമടക്കം 70 ബ്രാൻഡുകളുടെ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് അർണോൾട്ട്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാർച്ചിൽ 72 കാരനായ അർനോൾട്ടിന്റെ ആകെ ആസ്തി 76 ബില്യൺ ഡോളറായിരുന്നു. ഇതാണ് ഒരു വർഷം കൊണ്ട് ഇരട്ടിച്ച് 186.3 ബില്യൺ ഡോളറായി ഉയർന്നത്. അത്ഭുതകരമായ ഒരു വളർച്ച തന്നെയായിരുന്നു അത്. ഫെൻഡി, ക്രിസ്റ്റ്യൻ ഡിയോർ, ഗിവഞ്ചി എന്നീ ഫാഷൻ ബ്രാൻഡുകൾ ഉൾപ്പെടുന്ന എൽവിഎംഎച്ചിന്റെ ഓഹരി തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ 0.4 ശതമാനം ഉയർന്നിരുന്നു. വിപണി മൂലധനം 320 ബില്യൺ ഡോളറുമായി. ഇതാണ് അർനോൾട്ടിന് ഗുണമായത്. തന്റെ 72 മത്തെ വയസിൽ ഏറ്റവും വലിയ കോടീശ്വരനെന്ന നേട്ടം സ്വന്തമാക്കി ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് അർനോൾട്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *