ലോറി സമരം തുടരുന്നു; ആറുകോടി രൂപയുടെ തേയില കെട്ടിക്കിടക്കുന്നു

ലോറി സമരം തുടരുന്നു; ആറുകോടി രൂപയുടെ തേയില  കെട്ടിക്കിടക്കുന്നു

ഗൂഡല്ലൂര്‍: തേയില കയറ്റിേപ്പാവുന്ന ലോറികള്‍ സര്‍വീസ് നിര്‍ത്തിവെച്ച് സമരത്തിലേര്‍പ്പെട്ടതോടെ ആറുകോടി രൂപയുടെ തേയില കുന്നൂര്‍ ലേലകേന്ദ്രത്തിലെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. സമരം പത്തുദിവസം പിന്നിട്ടിരിക്കുകയാണിപ്പോള്‍. ഒരു വര്‍ഷത്തിനിടെ ഡീസലിന് ലിറ്ററിന് 35 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതുകാരണം തേയില കയറ്റിപോവുന്ന ലോറികളുടെ ഉടമകള്‍ വാടക വര്‍ധിപ്പിച്ചുതരണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിവരുന്നത്.

ജില്ലയില്‍ ഉദ്പാദിപ്പിക്കുന്ന ചായപ്പൊടി കുന്നൂരിലെ ഗോഡൗണുകളില്‍ എത്തിച്ച് ലേലം നടത്തിയശേഷം ഇതരസംസ്ഥാനങ്ങളടക്കം കയറ്റിപ്പോവുന്നു. വിദേശ കയറ്റുമതിയും നടന്നുവരുന്നു. പത്തുദിവസമായി ചരക്കുനീക്കം നിലച്ചതോടെ ആറുകോടി രൂപയുടെ തേയിലയാണ് കെട്ടിക്കിടക്കുന്നത്. സമരം നീളുന്നത് തേയില വിപണനത്തെ സാരമായി ബാധിക്കും. ഇത് പച്ചത്തേയില ഉല്‍പാദകരെ ഏറെ പ്രതിസന്ധിയിലാക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *