ഇന്ത്യയിലെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടർ അവാർഡ് ഡോ. അശ്വതികുമാരൻ കരസ്ഥമാക്കി; ഐ വി എഫ് സെന്റർ അവാർഡ് കോട്ടക്കൽ ആസ്റ്റർ മിംസിന്

ഇന്ത്യയിലെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടർ അവാർഡ് ഡോ. അശ്വതികുമാരൻ കരസ്ഥമാക്കി; ഐ വി എഫ് സെന്റർ അവാർഡ് കോട്ടക്കൽ ആസ്റ്റർ മിംസിന്

കോട്ടക്കൽ: വന്ധ്യതാ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടേയും സെന്ററുകളുടേയും കൂട്ടായ്മയായ ഫേർട്ടിലിറ്റി ഡയറക്ടറി ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടർമാരിലരാളായിആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റും റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. അശ്വതി കുമാരനെ തെരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് സെന്ററുകളിൽ ഒന്ന് എന്ന അംഗീകാരം കോട്ടക്കൽ ആസ്റ്റർ മിംസിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗമായ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി & ഐ വി എഫ് സെന്ററും കരസ്ഥമാക്കി.

ഐ വി എഫ് ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേയും ഡോക്ടർമാരുടേയും ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മയാണ് ഫേർട്ടിലിറ്റി ഡയറക്ടറി. ഇതിൽ രജിസ്റ്റർ ചെയ്ത ഓരോ സ്ഥാപനങ്ങളും ഡോക്ടർമാരും നൽകുന്ന സേവനങ്ങളെ വിദഗ്ദ്ധർ ചേർന്ന് വിശദമായി അവലോകനം ചെയ്ത ശേഷമാണ് ഓരോ വർഷവും അതത് വർഷങ്ങളിൽ ഏററവും മികച്ച സേവനം പ്രദാനം ചെയ്ത ഡോക്ടർമാരേയും സെന്ററുകളേയും തെരഞ്ഞെടുക്കുന്നത്. ഇരുപത് പേരാണ് ഈ ലിസ്റ്റിൽ അംഗങ്ങളാവുക. ഏറ്റവും പ്രധാനപ്പെട്ട ഈ ലിസ്റ്റിലാണ് ഇന്ത്യയിലെ മുൻനിര ഐ വി എഫ് സ്പെഷ്യലിസ്റ്റുകളോടൊപ്പം ഡോ. അശ്വതി കുമാരനും, ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളോടൊപ്പം ആസ്റ്റർ മിംസ് കോട്ടക്കലും ഇടം നേടിയത്. ബഹു. സംസ്ഥാന സ്പോർട്സ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ ആദരവ് കൈമാറി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *