ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു തുടങ്ങി. സന്ദർശകരെ സ്വീകരിക്കാൻ ശുചീകരണം അടക്കമുളള ഒരുക്കങ്ങളാണ് പല കേന്ദ്രങ്ങളിലും നടക്കുന്നത്. ഹോട്ടലുകൾ, റിസോർട്ട്, ഹോംസ്‌റ്റേ എന്നിവിടങ്ങളിലും ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങി.രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്കും, അല്ലെങ്കിൽ 72 മണിക്കൂറിനുളളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ അതു മല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവർ എന്നിവരെ മാത്രമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക.

ഗ്ലോസ്റ്റർ ഏഴ് സീറ്റ് പതിപ്പ് ഇറങ്ങി

എംജി ഗ്ലോസ്റ്റർ എസ് യുവി ഏഴു സീറ്റ് പതിപ്പ് അവതരിപ്പിച്ചു. 37.28 ലക്ഷം രൂപയാണ് ഷോറൂം വില. ആറ് സീറ്റ് പതിപ്പ് നേരത്തെ ലഭ്യമാണ്. 200 പിഎസ് കരുത്തും 480 എൻഎം ടോർക്കുമുളള 2 ലിറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനുമാണ് ഉളളത്.

അമേരിക്കൻ കമ്പനിയെ ഏറ്റെടുത്ത് റിലയൻസ് ലിഥിയം അയൺ ബാറ്ററി സംരംഭത്തിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുളള റിലയൻ ന്യൂ എനർജി സോളാർ ലിമിറ്റഡ് പുതിയ ഏറ്റെടുക്കൽ നടത്തി. ഇത്തവണ ഊർജ്ജ മേഖലയിലേക്കാണ് എത്തുന്നത്. ഇതിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ്ജ സംഭരണ സ്ഥാപനമായ ആംബ്രിയിൽ 1072 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്‌സ് എന്നിവരോടൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം.

പൊതു മേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 140 ശതമാനം വർധന40 ശതമാനം വർധന

നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രവർത്തനവുമായി പൊതു മേഖല ബാങ്കുകൾ. ഇവയുടെ മൊത്തം അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പാദത്തിലേക്കാൾ 139.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വർഷം ആദ്യ പാദത്തിലെ 5847 കോടിയിൽ നിന്ന് 14,012 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *