വനിതകൾ ഭവന വായ്പ എടുക്കുമ്പോൾ നേട്ടങ്ങൾ ഇതൊക്കെയാണ്

വനിതകൾ ഭവന വായ്പ എടുക്കുമ്പോൾ നേട്ടങ്ങൾ ഇതൊക്കെയാണ്

സ്വപ്‌ന ഭവനം യാഥാർത്ഥ്യമാക്കാൻ ഭവന വായ്പ എടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ഭവന വായ്പ സ്ത്രീകൾ എടുത്താൽ നേട്ടങ്ങൾ നിരവധിയാണ്. സ്ത്രീകൾക്ക് പലിശകുറവ് ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാന നേട്ടും. സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ലഭിക്കും. ഇപ്പോൾ ഭവന വായ്പ എടുക്കുന്നതിന് പലിശ കുറവാണ്. ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന വനിതകൾക്ക് പല ബാങ്കുകളും നിലവിലെ നിരക്കിനേക്കാൾ പലിശ കുറച്ച് നൽകുന്നുണ്ട്.

കുറവ് നേരിയതാണെങ്കിലും ഭവന വായ്പ തിരിച്ചടവുകളുടെ കാലാവധി ദീർഘമായതിനാൽ ഗുണം ചെയ്യും. ഇഎംഐയിലും തിരിച്ചടവ് കാലയളവിലും ഇത് പ്രതിഫലിക്കും. പല ബാങ്കുകളും 10 ബേസിസ് പോയന്റ് വരെയാണ് ഇങ്ങനെ വനിതാ അപേക്ഷകർക്ക് ഉളവ് നൽകുന്നത്.

ഇതു കൂടാതെ വനിത ഉപഭോക്താക്കളുടെ വരുമാന സ്രോതസ് കണക്കാക്കി കൂടിയ തുക ബാങ്കുകൾ വായ്പയായി അനുവദിക്കാറുണ്ട്. അതു പോലെ തിരിച്ചടവ് കാലാവധിയിലും ആനുകൂല്യം നൽകാറുണ്ട്. സ്്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരാണ് തീരുമാനിക്കുന്നത്. വീട്,ഫ്‌ളാറ്റ് സ്ഥലം എന്നിവ വാങ്ങുമ്പോൾ ഈടാക്കുന്ന സ്്റ്റാമ്പ് ഡ്യൂട്ടിയിൽ പല സംസ്ഥാനങ്ങളും വനിതകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. അമ്പത് രൂപയുടെ ആസ്തി ഇങ്ങനെ വാങ്ങുമ്പോൾ ഒരു ലക്ഷം രൂപ വരെ ആദായമായി ലഭിക്കുന്നു

ഭവന വായ്പ തിരിച്ചടവിന് നികുതി ഇളവിനും വനിതകൾ അർഹരാണ്. സെക്ഷൻ 80 സി അനുസരിച്ച് മുതലിന്റെ തിരിച്ചടവിൽ 1.5 ലക്ഷം രൂപ വരെയും പലിശയുടെ കാര്യത്തിൽ രണ്ട് ലക്ഷം രൂപ വരെയുളള ആനുകൂല്യവും ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *