ദോശയെ പ്രശംസിച്ച് ബ്രിട്ടീഷ് ഹൈക്കമിഷണർ: വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദോശയെ പ്രശംസിച്ച് ബ്രിട്ടീഷ് ഹൈക്കമിഷണർ: വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ ഭക്ഷണമായ ദോശയെ പ്രശംസിച്ച് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ്. ദോശ കൈകൊണ്ട് കഴിച്ചതിന്റെ രുചിയും സന്തോഷവും അദ്ദേഹം സമൂഹ മാധ്യമത്തിലാണ് പങ്കുവച്ചത്.

രണ്ട് ദിവസത്തിന് ബംഗ്‌ളൂരുവിലെത്തിയ അലക്‌സ് ആദ്യ ദിനം ഫോർക്കും സ്പൂണും ഉപയോഗിച്ച് ദോശ കഴിച്ചു. പക്ഷെ അന്ന് വൈകുന്നോരം നാളെ ഞാൻ എങ്ങനെ ദോശ കഴിക്കണം? എന്നൊരു കുസൃതി ചോദ്യം ട്വിറ്ററിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

രണ്ടായിരത്തിലധികം ആളുകൾ അലക്‌സിന്റെ പോസ്റ്റിന് മറുപടി നൽകി. 92 ശതമാനം ആളുകളും ദോശ കൈ കൊണ്ട് കഴിക്കണമെന്നാണ് മറുപടി നൽകിയത്. കൈ ഉപയോഗിച്ച് ദോശ മുറിച്ച് സാമ്പാറിലും ചമ്മന്തിയിലും മുക്കി കഴിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കു വച്ചു.

ഇന്ത്യക്കാരുടെ ദോശ സൂപ്പറാണെന്നും കൈകൊണ്ട് കഴിച്ചാൽ രുചി കൂടുമെന്നും കന്നഡഭാഷയിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് ബ്രിട്ടീഷ് ഹൈക്കമീഷണറുടെ ട്വീറ്റ് ഏറ്റെടുത്തത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *