ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് വിമാന ടിക്കറ്റ്: നീരജ് ചോപ്രയ്ക്ക് ഇന്‍ഡിഗോയുടെ ആദരം

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് വിമാന ടിക്കറ്റ്: നീരജ് ചോപ്രയ്ക്ക് ഇന്‍ഡിഗോയുടെ ആദരം

മുംബൈ: ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് യാത്രകള്‍ക്ക് സൌജന്യ യാത്ര അനുവദിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ 2021 ഓഗസ്റ്റ് 8 മുതല്‍ 2022 ഓഗസ്റ്റ് 7 വരെ നീരജ് ചോപ്രയ്ക്ക് ഇന്ത്യയ്ക്കുള്ളില്‍ എവിടേയ്ക്കും സൗജന്യമായി യാത്ര ചെയ്യാം. ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായി മണിക്കൂറുകള്‍ ശേഷമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റോണോജോയ് ദത്ത ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

‘നീരജ് നിങ്ങളുടെ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും സന്തോഷിച്ചു. നിങ്ങളെക്കുറിച്ചോര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. ഞങ്ങളുടെ വിമാനങ്ങളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതോടെ എല്ലാ ഇന്‍ഡിഗോ ജീവനക്കാരും ശരിക്കും ആദരിക്കപ്പെടുമെന്ന് എനിക്കറിയാം. എല്ലാ വിനയത്തോടും കൂടി, ഒരു വര്‍ഷത്തേക്ക് ഇന്‍ഡിഗോയില്‍ നിങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും റോണോ ജോയ് വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *