ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പണികിട്ടും

ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പണികിട്ടും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പണികിട്ടുമെന്ന് മുന്നറിയിപ്പ്. വിവിധ സേവനങ്ങൾ ലഭിക്കില്ലെന്ന് ഇപിഎഫ് ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾ സെപ്റ്റംബർ ഒന്നിനകം നിർബന്ധമായും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

അല്ലാത്തപക്ഷം തൊഴിൽ ദാതാക്കളിൽ നിന്നുളള പിഎഫ് വിഹിതവും മറ്റ് ആനുകൂല്യങ്ങളും നഷ്ടാമാകും. 2021 ജൂൺ ഒന്നിനകം അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാലാവധി സെപ്റ്റംബർ ഒന്നിലേക്ക് നീട്ടുകയായിരുന്നു.

തൊഴിൽദാതാക്കൾ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇപിഎഫ്ഒ നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ 142ാം വകുപ്പ് ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പാക്കിയത്. ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ അഥവാ പിഎഫ് റിട്ടേൺ ഫയൽ ചെയ്യന്നത് ആധാറുമായി ബന്ധിപ്പിച്ചിട്ടുളള യൂണിവേഴ്‌സൽ അക്കൗണ്ട നമ്പറിൽ നിന്നാക്കാനുളള തീയതിയും സെപ്റ്റംബർ ഒന്ന വരെയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *