കോവിഡ് കാലത്ത് പ്രതിദിനം 900 രൂപ വരുമാനം: സംരംഭത്തെ അറിയാം

കോവിഡ് കാലത്ത് പ്രതിദിനം 900 രൂപ വരുമാനം: സംരംഭത്തെ അറിയാം

കോവിഡ് കാലത്ത് വരുമാനം നേടാവുന്ന സംരംഭത്തെ കുറിച്ചാണ് ഞങ്ങൾ പറയുന്നത്. മെഡിക്കൽ സാമഗ്രഹികളുടെ വിതരണത്തിന് വലിയ സാധ്യതകൾ ഉണ്ട്. പ്രത്യേക അനുമതികളില്ലാതെ സാനിറ്റൈസർ, മാസ്‌കുകൾ,ചില ഇനം ഗുളികകൾ,സിറപ്പുകൾ, ഹെൽത്തി ഫുഡ് സപ്ലിമെന്റുകൾ,ഗർഭ നിരോധന ഗുളികകൾ, ഉറകൾ, ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്ന ആയുർവേദ, ഹെർബൽ ഉൽപ്പന്നങ്ങൾ, ആപ്പിറ്റൈസറുകൾ, കൊതുകുവലകൾ,കുട്ടികൾക്കുളള ബെഡുകൾ എന്നിവ ആളുകളിലേക്ക് എത്തിക്കാം. ഓൺലൈൻ ഓർഡർ പ്രകാരം വിതരണം ചെയ്യാം.

നമ്മുടെ പ്രദേശത്തെ മെഡിക്കൽ സാമഗ്രികളുടെ മൊത്ത വിതരണക്കാരുമായി ഒരു ബന്ധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വാട്‌സാപ്പ്,യൂട്യൂബ്‌സ ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ വഴി വേണ്ടത്ര പരസ്യങ്ങൾ നൽകുക. നൽകാൻ കഴിയുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കുക. പൊതുജനങ്ങൾക്ക് ആവശ്യമുളള സാധനങ്ങളും തിരിച്ചറിയണം. മിനിമം തുകയ്ക്കുളള ഓർഡറുകൾ നിശ്ചയിക്കാം. ഡെലിവർ ചാർജ് പ്രത്യേകം വാങ്ങുകയോ മരുന്ന് മൊത്തവിതരണക്കാരിൽ നിന്നും ലാഭം ഈടാക്കുകയോ ചെയ്യാം.

സ്വന്തം മൊബൈൽ ഫോണും വിതരണത്തിന് ഒരു ടൂവിലറും ഉണ്ടെങ്കിൽ ഓൺലൈൻ ബിസിനസ് തുടങ്ങാം. ഇത്തരം സേവനങ്ങൾ വീട്ടുപടിക്കൽ കിട്ടും എന്ന ഒരു സന്ദേശം എല്ലാവരിലേക്കും എത്തിക്കണം.പ്രത്യേക ലൈസൻസുകൾ ആവശ്യമില്ല. യാതൊരു പ്രത്യേക നിക്ഷേപവും ഇല്ലാതെ ഈ കോറോണകാലത്ത് ഒരു ബിസിനസ്സ് ചെയ്യാം. നന്നായി മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ഒരു സാഹചര്യം നിലനിൽക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *