‘കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കേരള’; 25 ലക്ഷം മുതല്‍ 10 കോടി വരെ സഹായം

‘കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കേരള’;  25 ലക്ഷം മുതല്‍ 10 കോടി വരെ സഹായം

തിരുവനന്തപുരം; സ്റ്റാര്‍ട്ട് അപ്പുകള്‍ സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാരിന്റെ ‘കെ എഫ് സി സ്റ്റാര്‍ട്ടപ്പ് കേരള’.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 കോടി രൂപ വരെയാണ് പദ്ധതിക്ക് സഹായം ലഭിക്കുക. പദ്ധതിക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ആശയം മുതല്‍ വാണിജ്യവല്‍ക്കരണം വരെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (ഡി ഐ പി പി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് വായ്പ.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയില്‍ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെ. എഫ്.സി വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. സ്റ്റാര്‍ട്പ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നടപ്പിലാക്കാനും, വെഞ്ച്വര്‍ ഡെറ്റ് ആയും പദ്ധതിക്ക് കീഴില്‍ വായ്പ നല്‍കും.അതേസമയം തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണനയെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഒപ്പം സമ്പത്ത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രായോഗിക പദ്ധതികള്‍ക്കും സര്‍ക്കാരില്‍ നിന്നും പച്ചക്കൊടി ലഭിക്കും.

ഉല്‍പാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയുമാണ് നല്‍കുക. സ്‌കെയില്‍ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയും സഹായം ലഭിക്കും. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90% വിധേയമായിരിക്കും. www.kfc.org-ല്‍ ആണ് സ്റ്റാര്‍ട്ട് അപ്പുകള്‍ അപേക്ഷ നല്‍കേണ്ടത്. ഇത് പരിശോധിച്ച് വിദഗ്ദ സമിതിയായിരിക്കും വായ്പ അനുവദിക്കുക.

മൂലധനത്തിന്റെ ദൗര്‍ലഭ്യവും വായ്പാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിനനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ബജറ്റ് പ്രസംഗത്തില്‍ ആറ് പോയിന്റ് പ്രോഗ്രാം പ്രഖ്യാപിചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് 3900 സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുതുതായി 2500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ചേര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.

വര്‍ക്ക്ഷോപ്പ് സ്ഥാപിക്കുക, ആവശ്യമായ യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, സോഫ്റ്റ്വെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കല്‍, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങല്‍, പ്രവര്‍ത്തന ഫണ്ട്, പ്രവര്‍ത്തന മൂലധനം, ക്ലൗഡ് ചെലവുകള്‍, ലൈസന്‍സുകള്‍, പെര്‍മിറ്റുകള്‍, കണ്‍സള്‍ട്ടന്‍സി ചാര്‍ജുകള്‍, മാര്‍ക്കറ്റിംഗ് ചെലവുകള്‍, നടപ്പാക്കല്‍ കാലയളവിലെ പലിശ തുടങ്ങിയ കാര്യങ്ങളും പ്രൊജക്ടില്‍ പരിഗണിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍, ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിന് അവര്‍ക്ക് 10 കോടി രൂപ വരെ വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ‘ഏതെങ്കിലും ഒരു സെബി രജിസ്റ്റര്‍ ചെയ്ത വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ പരിശോധനക്ക് വിധേയമായ സ്ഥാപനങ്ങള്‍ക്ക് 10 കോടി രൂപയുടെ വെഞ്ച്വര്‍ കടവും ലഭിക്കും.സ്റ്റാര്‍ട്ടപ്പുകളുടെ എല്ലാ ഘട്ടങ്ങളും പരിഗണിക്കുന്ന ആദ്യ പദ്ധതിയാണിത്, 25 ലക്ഷം മുതല്‍ 10 കോടി രൂപ വരെയുള്ള വായ്പകലാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും ഹാന്‍ഡ്ഹോള്‍ഡിംഗും ഉണ്ടാകും’, ധനമന്ത്രി വിശദമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *