യുകെയിലേക്കുളള യാത്ര ഇളവ്: വിമാനനിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ

യുകെയിലേക്കുളള യാത്ര ഇളവ്: വിമാനനിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ

നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുളള വിമാന യാത്രക്കൂലിയിൽ വർധനവ്. ഓഗസ്റ്റ് എട്ടിന് ശേഷം യുകെയിലെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിനും ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കാണ് ഇളവെന്ന് ഡൽഹിയിലെ യുകെ ഹൈകമ്മീഷൻ അറിയിച്ചു. വീടുകളിലോ, തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഓഗസ്റ്റ് എട്ട് മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്. വിമാന യാത്രയ്ക്ക് മൂന്ന് ദിവസത്തിനുളളിൽ കോവിഡ് പരിശോധന നടത്തണം.

യുകെയിലെത്തിയാലും പരിശോധന നിർബന്ധമാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുളള വിമാനയാത്ര നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ് ഒൻപതിനുളള ഡൽഹി- ലണ്ടൻ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *