ട്രോപ്പിക്കാനോ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ വിറ്റ് പെപ്‌സികോ: ഇത് കമ്പനിയുടെ പുതിയ തന്ത്രം

ട്രോപ്പിക്കാനോ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ വിറ്റ് പെപ്‌സികോ: ഇത് കമ്പനിയുടെ പുതിയ തന്ത്രം

പെപ്സി ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ സോഫ്റ്റ് ഡ്രിങ്ക് ബിസിനസില്‍ നിന്ന് പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് തന്ത്രം മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഈ പിന്‍മാറ്റം. കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍നിന്നാണ് ലാഭസാധ്യതതേടി കൂടുമാറുന്നത്. ലാഭകരമല്ലാത്ത ബ്രാന്‍ഡുകള്‍ ഒഴിവാക്കി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കടന്ന് ചെല്ലുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മാണങ്ങളിലേക്ക് കമ്പനി കടക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ട്രോപ്പിക്കാനോ ഉള്‍പ്പടേയുള്ള പ്രമുഖ ജ്യൂസ് ബ്രാന്‍ഡുകളാണ് പെപ്‌സിക്കോ കയ്യൊഴിയുന്നത്. നെസ് ലെയുടെ പോളിഷ് സ്പ്രിങും വില്‍ക്കാന്‍ ധാരണയായിട്ടുണ്ട്. വടക്കന്‍ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇത്. പെപ്‌സികോയ്ക്ക് മുന്‍പ് കൊക്കക്കോളയും ഇത്തരം ഉത്പന്നങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു.

പഴച്ചാറ്, ഡയറ്റ് സോഡ തുടങ്ങിയ ബിസിനസില്‍നിന്നായിരുന്നു കൊക്കക്കോളയുടെ പിന്‍മാറ്റം. ലാഭസാധ്യത കുറഞ്ഞതാണ് പിന്‍മാറ്റങ്ങളുടെ പ്രധാന കാരണം. ട്രോപ്പിക്കാനോ ഉള്‍പ്പടേയുള്ള പഴച്ചാര്‍ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ ഉപഭോക്താക്കള്‍ വ്യാപകമായി ഇവ വാങ്ങുന്നതില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങിയിരുന്നു.

സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ക്കാണ് ഈ ബ്രാന്‍ഡുകള്‍ പെപ്‌സിക്കോ കൈമാറുന്നത്. സ്വകാര്യ ഇക്വിറ്റി കമ്പനിയായ പായി (pai) പാര്‍ട്‌ണേഴ്‌സ് ഏകദേശം 3.3 ബില്യണ്‍ ഡോളറിന് ട്രോപ്പിക്കാനോ ബ്രാന്‍ഡുകള്‍ പെപ്‌സിക്കോ ഉത്പന്നങ്ങള്‍ വങ്ങാന്‍ തീരുമാനമായിട്ടുണ്ട്. പെപ്‌സികോയുടെ 39%ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഈ ബിസിനസുകള്‍ മാറും. പുറത്ത് വരുന്ന വിവരം അനുസരിച്ച് കരാറിന്റെ ഭാഗമായി യൂറോപ്പിലെ ചില ജ്യൂസ് ബിസിനസുകള്‍ വില്‍ക്കാനുള്ള ഓപ്ഷനും പെപ്‌സികോയ്ക്കുണ്ട്.

‘ഒരു പ്രമുഖ ആഗോള ഭക്ഷ്യ പാനീയ കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ ഈ നിലയിലുള്ള പാനീയ ബ്രാന്‍ഡുകള്‍ പായി പോര്‍ട്ട്ഫോളിയോയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’ എന്നായിരുന്നു പായിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ഫ്രെഡറിക് സ്റ്റെവെനിന്റെ പ്രതികരണം. ‘ഉല്‍പന്ന നവീകരണത്തിന്റെ ഭാഗമായുള്ള നിക്ഷേപങ്ങള്‍, ഉത്പന്ന വ്യാപനം, ബ്രാന്‍ഡഡ് ജ്യൂസ് പാനീയങ്ങള്‍, മറ്റ് ശീതീകരണ വിഭവങ്ങള്‍ എന്നിവയില്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ബ്രാന്‍ഡുകളുടെ ഭാവി വിജയത്തിനായി ഞങ്ങള്‍ ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, സംയുക്ത സംരംഭത്തില്‍ ഞങ്ങളുടെ പങ്കാളിയായി പെപ്‌സികോ തുടരുമെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ പ്രിയപ്പെട്ട ബ്രാന്‍ഡുകളുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ആവശ്യമായ ശ്രദ്ധയും വിഭവങ്ങളും ഞങ്ങള്‍ നല്‍കുമെന്നായിരുന്നു പെപ്‌സികോ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റാമോണ്‍ ലഗുവാര്‍ട്ടയുടെ പ്രതികരണം. ഞങ്ങളുടെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, സീറോ കലോറി പാനീയങ്ങള്‍, സോഡസ്ട്രീം പോലുള്ള ഉല്‍പ്പന്നങ്ങളിലേക്ക് ഞങ്ങളുടെ പോര്‍ട്ട്ഫോളിയോ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ കൈമാറ്റം ഞങ്ങളെ സ്വതന്ത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിഭാഗം 2020 ല്‍ ഓഫ്-ട്രേഡ് വില്‍പ്പനയില്‍ ഒരു കുതിച്ചുചാട്ടം നടത്തുമ്പോള്‍, ഉപഭോക്താക്കള്‍ രോഗപ്രതിരോധ പിന്തുണയ്ക്കായി കൂടുതല്‍ വിറ്റാമിന്‍ സി തേടുന്നത് ദീര്‍ഘകാല പ്രവണതയില്‍ ഇടിവ് ഉണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *