ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍; ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍; ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കൂടുതല്‍ സന്തോഷകരമാക്കുവാന്‍ ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2021 എത്തിയിരിക്കുന്നു . ആഗസ്ത് 5 മുതല്‍ ആഗസ്ത് 9ാം തീയ്യതി വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2021 പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രത്യേക വില്‍പ്പനാഘോഷത്തിലൂടെ വലിയ ഇളവുകളിലാണ് പല തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മെയ്ക്ക് അപ്പ് ഉത്പന്നങ്ങള്‍ തുടങ്ങി സകല വിധ ഉത്പ്പന്നങ്ങളും വിലയില്‍ വലിയ ഇളവുകളോടെ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. കോവിഡ് കാലത്ത് പോക്കറ്റിന്റെ വലിപ്പം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ ആമസോണിന്റെ ഈ പ്രത്യേക വില്‍പ്പനാവസരം ഉപയോഗപ്പെടുത്താo.

എന്തൊക്കെ ഉത്പ്പന്നങ്ങള്‍ക്കാണ് ആമസോണ്‍ ഗ്രേറ്റ് ഫീഡം ഫെസ്റ്റിവലില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം. മുന്‍ നിര മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളായ ആപ്പിള്‍, സാംസംഗ്, വണ്‍ പ്ലസ്, എംഐ തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ അനുബന്ധ ഉത്പ്പന്നങ്ങള്‍ക്കും പ്രത്യേക ഇളവുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയൊരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ തയ്യാറെടുത്തിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ ഫെസ്റ്റിവല്‍ നിങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന ബ്രാന്‍ഡിന്റെ മികച്ച മോഡല്‍ ഫോണ്‍ തന്നെ വലിയ ഇളവില്‍ ഇപ്പോള്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ വാങ്ങിക്കാം.

മെമ്മറി കാര്‍ഡുകള്‍, ഹെഡ് ഫോണുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ആക്സസറീസുകള്‍ വെറും 99 രൂപ മുതല്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന സുവര്‍ണാവസരവും ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട് വാച്ചുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ക്യാമറകള്‍, മറ്റ് ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 60 ശതമാനം വരെ കിഴിവും ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ ലഭിക്കും.

വസ്ത്രങ്ങളില്‍ 80 ശതമാനം വരെ ഇളവുകളാണ് ആമസോണ്‍ നല്‍കുന്നത്. വെസ്റ്റേണ്‍ വെയറുകള്‍ക്കും, എത്തിനിക് വെയറുകള്‍ക്കുമുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള വസ്ത്രങ്ങള്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. കൂടാതെ ആഭരണങ്ങള്‍ക്കും ഹാന്‍ഡ്ബാഗുകള്‍ക്കും 60 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്യൂട്ടി പ്രൊഡക്ടുകള്‍ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും. വാഷിംഗ് മെഷീനുകള്‍, എല്‍ഇഡി ടിവി തുടങ്ങിയ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ക്ക് 55 ശതമാനം വരെ വിലക്കിഴിവാണ് ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ ലഭിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *