ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

മലയാളി സ്റ്റാർട്ടപ്പിന് അമേരിക്കൻ നിക്ഷേപം

കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിൽ വളർന്ന ഫണ്ട് ഫോളിയോ എന്ന ടെക് കമ്പനിയ്ക്ക് പ്രമുഖ അമേരിക്കൻ വെഞ്ച്വർക്യാപിറ്റൽ ഫണ്ടായ വൈകോംബിനേറ്ററിന്റെ നിക്ഷേപം. ഒന്നേകാൽ ലക്ഷം ഡോളർ സീഡ് ഫണ്ട് നൽകിയതിനെ തുടർന്ന് ഫണ്ട് ഫോളിയോ അമേരിക്കയിൽ കമ്പനിയായി രജിസ്റ്റർ ചെയ്തു. മലയാളി ഉപയോക്താക്കൾക്കു വേണ്ടി പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ടപ്പിനെ നിക്ഷേപത്തിനായി വൈകോംബിനേറ്റർ സ്വീകരിക്കുന്നത് ആദ്യമായാണ്.

സൂചികകൾ ഉയർച്ചയിൽ

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രതീക്ഷകൾ ശക്തമായതോടെ ഓഹരി സൂചികകൾ പുതിയ റെക്കോർഡിലേക്ക്. സെൻസെക്‌സ് 1.65 ശത്മാനം ഉയർന്ന് 53823.36 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 1.55 ശതമാനം വർധിച്ച് 16130.75 ലെത്തി. ടൈറ്റൻ, എച്ച്ഡിഎഫ്‌സി, നെസ് ലെ, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാ ടെക്, ഭാരതി എയർടെൽ, എസ്ബിഐ എന്നിവയാണ് സെൻസെക്‌സിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്.

ആദ്യ ലാപ്‌ടോപ്പ് സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ച് റെഡ്മി

ആദ്യ ലാപ്‌ടോപ്പ് സീരിസ് ഇന്ത്യയിലെത്തിച്ച് റെഡ്മി. ചൈനയിൽ രണ്ട് വർഷം മുൻപ് അവതരിപ്പിച്ച റെഡ്മി ബുക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും ലക്ഷ്യം വച്ചാണ് ചൈനീസ് നിർമ്മാതാക്കൾ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി ബുക്ക് പ്രോ, റെഡ്മി ബുക്ക് ഇ ലേണിംഗ് എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിലാണ് റെഡ്മി ബുക്ക് പുറത്തിറക്കിയിട്ടുളളത്.

ചാഞ്ചാടി എണ്ണ വില: 18 ദിവസമായി മാറ്റമില്ലാതെ പെട്രോളും ഡീസലും

രാജ്യാന്തര വിപണിയിൽ അംസ്‌കൃത എണ്ണയുടെ വില ഏറ്റക്കുറച്ചിൽ പ്രകടിപ്പിച്ചതോടെ രാജ്യത്തെ ഇന്ധന വില പുനർ നിർണ്ണയം മരവിപ്പിച്ച് പൊതുമേഖലാ എണ്ണ കമ്പനികൾ. പതിനെട്ടു ദിവസമായി പെട്രോൾ,ഡീസൽ വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കഴിഞ്ഞ മാസം ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചത്. തുടക്കത്തിൽ ബാരലിന് എഴുപതു ഡോളറിലേക്ക് താഴ്ന്ന വില ഉടൻ തന്നെ എഴുപത്തിയേഴിലേക്ക് ഉയർന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *