ഓണത്തോട് അനുബന്ധിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു

ഓണത്തോട് അനുബന്ധിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു

ഓണാഘോഷങ്ങളുടെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. വാഹന വായ്പ ഇളവുകളും, കാഷ് ബാ്ക്ക്, ഈസി ഇഎംഐ തുടങ്ങിയവയും ഓഫറുകളിൽ ഉൾപ്പെടുന്നു.

7.65 ശതമാനം മുതലാണ് വാഹന വായ്പയ്ക്ക് പലിശ ഈടാക്കുക. വരുമാനത്തിന്റെ തെളിവില്ലാതെ 85 ശതമാനവും തെളിവോടുകൂടി 100 ശതമാനവും യൂസ്ഡ് കാർ വായ്പ നൽകും. ഇരുചക്ര വാഹന വായ്പയ്ക്ക് പ്രൊസസിങ്ങ് ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും.

ഭവന വായ്പ പലിശ 6.75 ശതമാനം മുതലാണ്. നിലവിൽ ഭവന വായ്പയെടുത്തിട്ടുളളവർക്ക് 50 ലക്ഷം രൂപ വരെ ടോപ് അപ് ലോൺ അനുവദിക്കും.40 ലക്ഷം രൂപ വരെ ഈടില്ലാതെ വ്യക്തിഗത വായ്പകളും 75 ലക്ഷം രൂപ വരെ ബിസിനസ് ലോണും നൽകും. വ്യക്തിഗത വായ്പകളുടെ പ്രൊസസിങ്ങ് ഫീസ് 1999 രൂപയായിരിക്കും.

ഡെബിറ്റ്,ക്രഡിറ്റ് കാർഡുകൾക്ക് 22.5 ശതമാനം വരെ കാഷ് ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയിൽ ഉപഭോക്തൃ വായ്പയും ലഭിക്കും. സെപ്റ്റംബർ 30 വരെയാണ് ഓഫറുകൾ ലഭിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *