നാല് ഐപിഒകൾ വിപണിയിലെത്തുന്നു: 3614 കോടി രൂപ സമാഹരിക്കുക ലക്ഷ്യം

നാല് ഐപിഒകൾ വിപണിയിലെത്തുന്നു: 3614 കോടി രൂപ സമാഹരിക്കുക ലക്ഷ്യം

നാല് കമ്പനികളുടെ പ്രഥമ ഓഹരി വിൽപ്പന നാളെ തുടങ്ങും. ദേവയാനി ഇന്റർനാഷണൽ, വിൻഡ്‌ലാസ് ബയോ ടെക്, ക്രസ്‌ന ഡയഗ്നോസ്റ്റിക്‌സ്, എക്‌സാരോ ടൈൽസ് എന്നീ കമ്പനികളുടെ ഐപിഒ ആണ് വിപണിയിലെത്തുന്നത്.

3614 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നാല് ഐപിഒകളും ആഗസ്റ്റ് ആറിന് അവസാനിക്കും. ഈ സാമ്പത്തിക വർഷം ആദ്യ നാല് മാസങ്ങളിലെ ഐപിഒ വഴിയുളള ധനസമാഹരണം 27,000 കോടി രൂപയോളമാണ്.ഇക്കാലയളവിൽ പന്ത്രണ്ട് കമ്പനികളാണ് ഐപിഒ വിപണിയിലേക്ക് എത്തിയത്. ഇതിന് പുറമെ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്‌പോൺസർ ചെയ്യുന്ന പവർഗ്രിഡ് ഇൻഫ്രാസ്്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഐപിഒ വഴി 7,735 കോടി രൂപ സമാഹരിച്ചു.

കഴിഞ്ഞ രണ്ടു വർഷങ്ങളായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ധനസമാഹരണം ഉയർന്നതായി കാണാം. 2020-2021 സാമ്പത്തിക വർഷത്തിൽ 30 കമ്പനികളാണ് പ്രഥമ ഓഹരി വിൽപ്പനയ്ക്ക് എത്തിച്ചത്. ഈ കമ്പനികൾ എല്ലാം ചേർന്ന് മൊ്തം സമാഹരിച്ചത് 31,277 കോടി രൂപയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *