ലോണുളള വീട് കൈമാറ്റം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ലോണുളള വീട് കൈമാറ്റം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ലോണുളള വസ്തുവോ വീടോ കൈമാറ്റം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ലോണുളള വീടുകൾ ഇക്കാലത്ത് വിൽക്കാൻ സാധിക്കും. എന്നാൽ ബാധ്യതയുളള വസ്തുവിന്റെ കൈമാറ്റം അത്ര എളുപ്പമല്ല. ലോൺ ഉളള വീടാണ് സ്വന്തമാക്കുന്നതെങ്കിൽ ലോൺ എഗ്രിമെന്റ് വാങ്ങണം. ഒപ്പം ലോൺ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റും ലഭിക്കും. സെയിൽ എഗ്രിമെന്റ്ിന്റെ കോപ്പി കൊടുത്ത് എൻഒസി വാങ്ങാം. ഇത് ലഭിക്കുന്നതോടെ ബാങ്ക് ലോണിൽ ബാക്കിയുളള തുക അറിയാൻ ഇതിലൂടെ സാധിക്കും.

ലോൺ തുക കൊടുക്ക് വസ്തു വാങ്ങുകയോ, ലോണിലൂടെ തന്നെ ഇത് സ്വന്തമാക്കുകയോ ചെയ്യാം. മുഴുവൻ തുക നൽകി കഴിഞ്ഞാൽ എഗ്രിമെന്റ് സമയത്തും മറ്റും കൊടുത്ത തുക കിഴിച്ച് നൽകിയാൽ മതിയാകും. പ്രോപ്പർട്ടിക്ക് ലോൺ ഉളള ബാങ്കിൽ നിന്ന് തന്നെ ഹൗസിങ്ങ് ലോണിലൂടെ പ്രോപ്പർട്ടി വാങ്ങാനാകും. ഇതിനായി ഡോക്യുമെന്റുകൾ സമർപ്പിച്ച് ലോൺ എടുക്കാനാകും.

വസ്തു രജിസ്‌ട്രേഷന് ശേഷം ഇഎംഐ അടച്ച് തുടങ്ങാം. വസ്തുവിന് ലോൺ ഉളള ബ്ാങ്കിൽ അല്ല ഹൗസിങ്ങ് ലോണിന് അപേക്ഷ നൽകുന്നതെങ്കിലും എൻഒസി കൈമാറി ലോൺ എടുത്ത് തന്നെ വസ്തു രജിസ്റ്റർ ചെയ്യാം. ഒരു വീട് വാങ്ങി ഒരു വർഷത്തിനുളളിൽ വിൽക്കുകയാണെങ്കിൽ ലാഭത്തിന് ഹ്രസ്വകാല മൂലധന നേട്ട നികുതി അടയ്ക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *