സൊമാറ്റോ ഫുഡ് ഡെലിവറിയ്ക്ക് ഇനി അധിക ചാർജ് നൽകേണ്ട:സൊമാറ്റോ പ്രോ പ്ലസ് അപ്‌ഗ്രേഡ് ചെയ്യാം

സൊമാറ്റോ ഫുഡ് ഡെലിവറിയ്ക്ക് ഇനി അധിക ചാർജ് നൽകേണ്ട:സൊമാറ്റോ പ്രോ പ്ലസ് അപ്‌ഗ്രേഡ് ചെയ്യാം

പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുമായി സൊമാറ്റോ. ഓൺലൈൻ ഭക്ഷണം ഡെലിവറിയ്ക്ക് അധിക ചാർജുകൾ നൽകേണ്ടതില്ല എന്നതാണ് സൊമാറ്റോ പ്രോ പ്ലസ് എന്ന പുതിയ പ്ലാറ്റ് ഫോമിന്റ് പ്രത്യേകത. ഉപഭോക്താക്കൾക്ക് ഈ പ്ലാറ്റ് ഫോമിലൂടെ പരിധിയില്ലാതെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമെന്ന് കമ്പനി സ്ഥാപകനും എംഡിയുമായ ദീപന്ദർ ഗോയൽ ട്വിറ്ററിലൂടെ അറിയിച്ചു. ഓൺലൈൻ ഇ-ടെയ്‌ലർ ആമസോണിന്റെ പ്രൈം സബ്‌സ്‌ക്രിപ്ഷൻ പോലുളള സൗജന്യ സേവനമാണ് ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. ലിമിറ്റഡ് എഡിഷൻ അംഗത്വമാണ് പ്രോ പ്ലസിന് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുക.സൊമാറ്റോ ബ്ലാക്ക് ക്രെഡിറ്റ് കാർഡ് ഉടമകൾ സൊമാറ്റോ പ്രോ പ്ലസിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. എന്നാൽ മറ്റ് ഉപഭോക്താക്കൾ സൊമാറ്റോ ആപ്പിൽ നിന്ന് പ്രോ പ്ലസ് അപ്‌ഗ്രേഡ് ചെയ്യണം.

സൊമാറ്റോ പ്രോ സബ്‌സ്‌ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ 41 നഗരങ്ങളിൽ പ്രോ പ്ലസ് അംഗത്വം ലഭ്യമാകും. സൊമാറ്റോ പ്രോയ്ക്ക് കീഴിൽ ഹോം ഡെലിവറി ഓർഡറുകൾക്ക് അധിക കിഴിവുകൾ ലഭ്യമാകും. സൊമാറ്റോ പ്രോയുടെ മൂന്ന് മാസത്തെ അംഗത്വത്തിന് 200 രൂപയാണ് ഈടാക്കുന്നത്. വാർഷിക അംഗത്വത്തിന് 750 രൂപ ഈടാക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *