ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ: ഇക്കാര്യങ്ങൾ അറിഞ്ഞിരക്കാം

ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ: ഇക്കാര്യങ്ങൾ അറിഞ്ഞിരക്കാം

ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക അത്ര എളുപ്പമുളള കാര്യമല്ല. മിക്കവരും അക്കൗണ്ട് ഉളള ബാങ്കിൽ നിന്നു തന്നെ ക്രെഡിറ്റ് കാർഡ് വാങ്ങിക്കും. എളുപ്പത്തിൽ കിട്ടുമെന്നുളളതാണ് ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിന് കാരണം. കൂടാതെ ബാങ്കുമായുളള ബന്ധവും അവിടുന്ന് തന്നെ ക്രെഡിറ്റ് കാർഡ് എടുക്കുന്നത് കൂടുതൽ സൗകര്യപ്രദമായി തോന്നുന്നു.

എന്നാൽ യാഥാർഥ്യം എന്തെന്നാൽ നിങ്ങൾ വാങ്ങിച്ചിരിക്കുന്ന ആ കാർഡ് ആയിരിക്കില്ല നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള നല്ല ക്രെഡിറ്റ് കാർഡ്. നമുക്ക് യോജിച്ച ക്രെഡിറ്റ് കാർഡുകൾ എങ്ങനെ തെരഞ്ഞെടുക്കാമെന്ന് ഇനി നമുക്ക് നോക്കാം. ചില കാർഡുകൾ റെസ്റ്റോറന്റുകളിൽ മികച്ച ഇളവുകൾ നേടിത്തരുന്നവയായിരിക്കും. അതേ സമയം മറ്റു ചിലവ വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോഴായിരിക്കും ഉപയോക്താവിന്റെ പോക്കറ്റ് സംരക്ഷിക്കുക. ചില കാർഡുകൾ പോക്കറ്റ് ഫ്രണ്ട്ലിയായി വിമാന യാത്ര നടത്തുവാൻ നിങ്ങളെ സഹായിക്കും. മറ്റ് ചിലവ റിവാർഡ് പോയിന്റുകൾ റെഡീം ചെയ്യുമ്പോൾ ഇരട്ടിക്കിരട്ടി നേട്ടം തിരികെ നൽകുന്നവയായിരിക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന ബോണസാണ് റിവാർഡ് പോയിന്റുകൾ എന്ന് പറയാം. നിങ്ങൾക്ക് എത്ര റിവാർഡ് പോയിന്റുകൾ ലഭിക്കുന്നു എന്നത് നിങ്ങളുടെ ചിലവഴിക്കൽ രീതിയെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ഇൻഫിനിയ ക്രെഡിറ്റ് കാർഡ് ഉപയോക്താവിന് കാർഡിൽ ചിലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകൾ വീതം നൽകും. അതേ സമയം സിറ്റി ബാങ്ക് നൽകുന്നത് ഓരോ പർച്ചേസിനും നിശ്ചിത തുക ക്യാഷ് ബാക്ക് ആണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൂടെക്കൂടെ ചെറിയ ചെറിയ പർച്ചേസുകൾ നടത്തുന്ന വ്യക്തികൾക്ക് ഇത്തരം ഓഫറുകൾ നേട്ടമാകും.

അധിക ചാർജുകൾ ഈടാക്കാതെ അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ചുകളിൽ ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാർഡുകളുമുണ്ട്. അടിക്കടി വിദേശ യാത്ര ചെയ്യേണ്ടി വരുന്ന വ്യക്തികൾക്ക് ഈ ക്രെഡിറ്റ് കാർഡുകൾ പ്രയോജനകരമാകും. ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ ചിലവഴിക്കലുകളും നടത്താം. വിദേശ കറൻസി വിനിമയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ സേവനം ഉപയോക്താക്കൾക്ക് ഏറെ ലാഭകരമായിരിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *