കയറ്റുമതിയിൽ ഉണർവ്:നാല് മാസത്തിനുളളിൽ കയറ്റുമതി ചെയ്തത് 35 ടൺ പഴവും പച്ചക്കറികളും

കയറ്റുമതിയിൽ ഉണർവ്:നാല് മാസത്തിനുളളിൽ കയറ്റുമതി ചെയ്തത് 35 ടൺ പഴവും പച്ചക്കറികളും

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കേരളത്തിൽ നിന്നും വിദേശത്തേക്ക് 35 ടണിലധികം പച്ചക്കറികളും പഴങ്ങളും കയറ്റുമതി ചെയ്തു. സ്വാശ്രയ കർഷക സമിതിയുടെ ഉല്പന്നങ്ങളും, വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള( വിഎഫ്പിസികെ)യുടെ മാർക്കറ്റിങ്ങ് സെന്റർ വഴി നടന്ന കയറ്റുമതിയാണിത്.

യൂറോപ്പിലേക്കും, കുവൈറ്റ്, ദുബായ്, സംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കാണ് കേരളത്തിന്റെ പച്ചക്കറികളും പഴങ്ങളും കയറ്റുമതി ചെയ്തിരിക്കുന്നത്. കാർഷികോത്പന്നങ്ങളുടെ മൂല്യവർധന നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാർഷികോത്പന്നങ്ങൾ തരം തിരിച്ചു ശീതികരിച്ചു കയറ്റുമതി ചെയ്യാൻ നടപടി തുടങ്ങിയത്.

കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നുമാണ് ഉൽപ്പന്നങ്ങൾ ശേഖരിച്ചത്. നേന്ത്രക്കായ കപ്പലിൽ യൂറോപ്പിലേക്ക് അയച്ചാണ് തുടങ്ങിയത്. പരീക്ഷണം വിജയിച്ചതോടെ ഞാലിപ്പൂവൻ,പടവലം, വെണ്ട,കൂർ എന്നിവ കയറ്റുമതി ചെയ്തു. കൂവൈത്തിലേക്ക് 7.2 ടൺ നേന്ത്രക്കായ കയറ്റുമതി നടത്താൻ വിഎഫ്പിസികെയ്ക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *