ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

സ്വർണ്ണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർധന. പവന് 80 രൂപ കൂടി 35,920 ആയി. ഗ്രാമിന് 10 രൂപ ഉയർന്ന് 4490 ൽ എത്തി. ഇന്നലെ സ്വർണ്ണവില 160 രൂപ കൂടിയിരുന്നു. ഈ മാസം പൊതുവെ സ്വർണ്ണ വില ഉയരുന്ന പ്രവണതയാണ് കാണിച്ചത്. മാസാദ്യത്തിൽ 35,200രൂപയായിരുന്നു വില. ഇത് ഉയർന്ന് 16ാം തീയതി ഈ മാസത്തിലെ ഉയർന്ന വിലയായ 36,200 ൽ എത്തി. സ്വർണ്ണ വിപണിയിൽ നിലവിലെ ട്രെൻഡ് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്.

ക്രൂഡ് വില താഴേക്ക്: 12 ദിവസമായി മാറ്റമില്ലാതെ പെട്രോളും ഡീസലും

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞു. എന്നിട്ടും രാജ്യത്ത് പെട്രോൾ,ഡീസൽ വിലയിൽ രണ്ടാമത്തെ ആഴ്ചയിലും കുറവില്ലാതെ തുടരുന്നു. പന്ത്രണ്ടു ദിവസമായി ഇന്ധന വിലയിൽ എണ്ണക്കമ്പനികൾ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈയാഴ്ച വില കുറഞ്ഞേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രെന്റ് ക്രൂഡിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ പത്തു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് ഇന്ത്യയിൽ സർവകാല റെക്കോർഡിൽ നിൽക്കുന്ന ഇന്ധന വില കുറയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

സെൻസെക്‌സ് 135 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

നഷ്ടം കുറക്കാനായെങ്കിലും നേട്ടത്തിലേക്ക് തിരിച്ചെത്താനാകാതെ വിപണി. ചാഞ്ചാട്ടത്തിനൊടുവിലാണ് നിഫ്റ്റി 15,700 നിലവാരത്തിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ തകർച്ചയിൽ നിന്ന് 640 പോയന്റോളം തിരിച്ചു പിടിച്ച് 135.05 പോയന്റ് നഷടത്തിലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയന്റ് താഴ്ന്ന് 15,709.40 ലുമെത്തി.

്‌

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *