ആദായ നിരക്കില്‍ വിമാനയാത്ര! വമ്പന്‍ ലക്ഷ്യവുമായി പുതിയ വിമാനക്കമ്പനി വരുന്നു

ആദായ നിരക്കില്‍ വിമാനയാത്ര! വമ്പന്‍ ലക്ഷ്യവുമായി പുതിയ വിമാനക്കമ്പനി വരുന്നു

ദില്ലി: കൂടുതല്‍ പേര്‍ക്ക് വിമാനയാത്രാ സൗകര്യം എന്ന ലക്ഷ്യമുയര്‍ത്തി രാകേഷ് ജുന്‍ജുന്‍വാല 70 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പുതിയ വിമാനക്കമ്പനി രാജ്യത്ത് സ്ഥാപിക്കാനാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
35 ദശലക്ഷം ഡോളറാണ് രാകേഷ് ജുന്‍ജുന്‍വാല പുതിയ കമ്പനിയില്‍ നിക്ഷേപിക്കുക. 40 ശതമാനം ഓഹരികളാവും ഇദ്ദേഹത്തിന്റേത്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് എന്‍ഒസി ലഭിക്കുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

ആകാശ എയര്‍ എന്ന പേരിലാവും പുതിയ കമ്പനി. 180 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന വിമാനങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ വാരന്‍ ബഫറ്റ് എന്നാണ് ജുന്‍ജുന്‍വാലയെ വിളിക്കപ്പെടുന്നത്. അടുത്ത കാലത്തായി ചില വിമാനക്കമ്പനികളുടെ തകര്‍ച്ചയും തളര്‍ച്ചയും കണ്ട ഇന്ത്യയില്‍ പുതിയ വിമാനക്കമ്പനി എന്ന ലക്ഷ്യവുമായി ജുന്‍ജുന്‍വാല മുന്നോട്ട് പോകുന്നത് അമ്പരപ്പോടെയാണ് ഉറ്റുനോക്കുന്നത്. 4.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് നിലവില്‍ ജുന്‍ജുന്‍വാലയ്ക്കുള്ളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *