കെല്‍ട്രോണില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി പി. രാജീവ്

കെല്‍ട്രോണില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കണ്ണൂര്‍ മങ്ങാട്ടുപറമ്പിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡില്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ വൈവിധ്യവത്കരണ പദ്ധതിയിലൂടെയും അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളിലൂടെയും കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡിന് കൂടുതല്‍ വിറ്റുവരവും ഉയര്‍ച്ചയും നേടി. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും നേടാനാകുമെന്നും എം.വിജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി നഷ്ടത്തിലായിരുന്നെങ്കിലും 2017-2018 മുതല്‍ കന്പനി ലാഭത്തിലായി.
2017-2018 ല്‍ 52.05 ലക്ഷം രൂപയും 2018-2019ല്‍ 101.68 ലക്ഷവും 2019-2020ല്‍ 279.26 ലക്ഷവും 2020-21 വര്‍ഷത്തില്‍ ഇതുവരെ 12 ലക്ഷം രൂപയും ലാഭമുണ്ടാക്കി.

കമ്പനിയുടെ സമഗ്ര വികസനവും വൈവിധ്യവത്കരണവും ലക്ഷ്യമിട്ടു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 പദ്ധതികള്‍ കമ്മിഷന്‍ ചെയ്തു. 4 കോടി മുതല്‍ മുടക്കുള്ള എംപിപി കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം 2017 മാര്‍ച്ചിലും 2 കോടി രൂപ മുതല്‍ മുടക്കുള്ള എംപിപി കപ്പാസിറ്റര്‍ ഉത്പാദനകേന്ദ്രം 2021 ഫെബ്രുവരിയിലും കമ്മീഷന്‍ ചെയ്തു.
കൂടാതെ ഡോ. കെ.പി.പി നമ്പ്യാര്‍ ഇലക്‌ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രം കന്പനിയില്‍ ആരംഭിച്ചു.

‘വിഷന്‍ 2030’എന്ന മാസ്റ്റര്‍പ്ലാന്‍ തയാറാക്കി കമ്പനിയുടെ കപ്പാസിറ്റര്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ഉത്പന്ന വൈവിധ്യവത്കരണം നടപ്പാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *