വനിതകൾക്ക് തിളങ്ങാവുന്ന ബിസിനസ്സ് സംരംഭങ്ങൾ

വനിതകൾക്ക് തിളങ്ങാവുന്ന ബിസിനസ്സ് സംരംഭങ്ങൾ

സ്ത്രീകളിൽ പലരും സ്വന്തമായി ബിസിനസ്സ് സംരംഭം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വനിതകൾക്ക് ശോഭിക്കാവുന്ന അനവധി ബിസിനസ്സ് മേഖലകളുണ്ട്. ഓരോരുത്തർക്ക് യോജിച്ച മേഖലകൾ കണ്ടെത്തി സംരംഭം തുടങ്ങിയാൽ തീർച്ചയായും വിജയിക്കാനാകും.

പായക്കറ്റിലാക്കിയ പായസം

ഓണം വിപണിയാകാൻ പോകുകയാണ്. ഓണം വിപണി മുന്നിൽ കണ്ട് പായസ സംരംഭം ആരംഭിക്കാം. ആഘോഷങ്ങൾക്ക് മാത്രമല്ല വിപണിയിൽ പായസത്തിന് ഡിമാന്റ് എന്നുമുണ്ട്. വിവിധതരം പായസങ്ങൾ ഉണ്ടാക്കി എല്ലാത്തരം കടകൾ വഴിയും വിറ്റഴിക്കാനാകും. കാറ്ററിങ്ങ് സർവ്വീസ് നടത്തുന്നവരിൽ നിന്നും ഓർഡർ വാങ്ങിക്കാനും സാധിക്കും.ഗുണമേന്മയും രുചിയും ബിസിനസ്സ് ലഭിക്കാൻ വളരെ പ്രധാനമാണ്. കൃത്യമായ ഡെലിവറിയും ആവശ്യമാണ്. ഏകദേശം 1,00000 രൂപ നിക്ഷേപിച്ചാൽ മാസം 40,000രൂപയോളം ലാഭം നേടാം.

പായ്ക്കറ്റിലാക്കിയ കുരുമുളക് പൊടി

കുരുമുളക് പൊടി വളരെ നല്ല രീതിയിൽ വിറ്റു പോകുന്ന ഒരു ഉല്പന്നമാണ്. വൻകിടക്കാരുടെ മത്സരമുണ്ടെങ്കിലും ഗുണമേന്മ ഉണ്ടെങ്കിൽ വിജയം കൊയ്യാനാകും. തീരെ ഗുണം കുറഞ്ഞ കുരുമുളക് പൊടിയാണ് ഇന്ന് മാർക്കറ്റിൽ കിട്ടുന്നത്. നല്ല കുരുമുളക് പൊടിച്ച് പായ്ക്കറ്റിലാക്കി വിൽക്കാം. നിക്ഷേപവും ചിലവും കൂടി 4,00,000 രൂപ വരും. മാസം ചുരുങ്ങിയത് 40,000 രൂപ വരെ ലാഭമുണ്ടാക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *