നിലത്ത് വീണാലും പൊട്ടാത്ത ഫോൺ: നോക്കിയ എക്‌സ് ആർ 20 യെ കുറിച്ചറിയാം

നിലത്ത് വീണാലും പൊട്ടാത്ത ഫോൺ: നോക്കിയ എക്‌സ് ആർ 20 യെ കുറിച്ചറിയാം

നിലത്ത് വീണാലും പൊട്ടാത്ത രീതിയിലുളള ഫോൺ അവതരിപ്പിച്ച് നോക്കിയ. ബിൽഡ് ക്വാളിറ്റിയിൽ ഏറെ മുന്നിലെത്തിയിരിക്കുകയാണ് നോക്കിയ എക്‌സ് ആർ 20 സ്മാർട്ട് ഫോൺ. 43,800 രൂപയാണ് ഈ ഫോണിന്റെ വില.

4 ജിബി റാമും, 64 ജിബി ഓൺബോർഡ് സ്‌റ്റോറേജുമാണുളളത്. ആറ് ജിബി റാമും 128 ജിബി ഓൺ ബോർഡ് സ്‌റ്റോറേജുമുളള മറ്റൊരു പതിപ്പിലും നോക്കിയ എക്‌സ് ആർ 20 അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വില പുറത്തു വിട്ടിട്ടില്ല. ഗ്രാനൈറ്റ്, അൾട്രാ ബ്ലൂ നിറങ്ങളിലാണ് നോക്കിയ എക്‌സ്ആർ 20വിപണിയിലെത്തിയിരിക്കുന്നത്.

നാനോ ഡുവൽ സിം ഫോൺ ആയ നോക്കിയ എക്‌സ്ആർ 20 ആൻഡ്രോയ്ഡ് 11 ലാണ് പ്രവർത്തിക്കുന്നത്. ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത.നനഞ്ഞ കൈകളും, കയ്യുറകളും ഉപയോഗിച്ചാലും ഡിസ്‌പ്ലേ പ്രവർത്തിക്കും. സെൽഫികൾക്കും വീഡിയോ ചാറ്റിങ്ങുകൾക്കുമായി എട്ട് മെഗാ പിക്‌സൽ സെൽഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *