സെൻസിറ്റീവ് കണ്ടന്റുകൾ നിയന്ത്രിക്കാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

സെൻസിറ്റീവ് കണ്ടന്റുകൾ നിയന്ത്രിക്കാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ സെൻസിറ്റീല് കണ്ടന്റുകൾ നിയന്ത്രിക്കാനുളള പുതിയ ഫീച്ചർ പ്രഖ്യാപിച്ചു. ഫെയ്‌സ് ബുക്കാണ് ഫീച്ചർ പ്രഖ്യാപിച്ചത്. ഇതിലൂടെ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ വരുന്ന സെൻസിറ്റീവ് കണ്ടന്റ് ഇനി ഉപയോക്താക്കൾക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്കും. ഇത്തരം കണ്ടന്റുകൾ കൂടുതൽ വേണ്ടവർക്കും അല്ലാത്തവർക്കും തിരഞ്ഞെടുക്കാനുളള ഓപ്ഷൻ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

ഞങ്ങളുടെ മാർഗനിർദ്ദേശങ്ങൾക്ക് എതിരായി കണ്ടന്റുകൾ വരികയാണെങ്കിൽ അത് നിയന്ത്രിക്കാൻ ഇനി സാധിക്കും. പൂർണ്ണമായും ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കാതെയാണ് നിയന്ത്രണം. സെൻസിറ്റീവ് കണ്ടന്റിന്റെ അളവ് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്നതാണെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

നിങ്ങളുടെ സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ കാണാനായി പ്രൊഫൈലിൽ പ്രവേശിക്കുക. സെറ്റിങ്ങ്‌സിൽ ക്ലിക്ക് ചെയ്തതിന് ശേഷം അക്കൗണ്ട് തിരഞ്ഞെടുക്കുക. നിങ്ങൾക്ക് സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ കാണാൻ സാധിക്കും. ഇവിടെ കണ്ടന്റുകൾ നിയന്ത്രിക്കാനാകും. ലിമിറ്റ്, അലൗ, ഈവൻ മോർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലൂടെയാണ് നിയന്ത്രിക്കാനാകുക. അവസാനത്തെ ഓപ്ഷൻ തിരഞ്ഞെടുത്താൽ കുറവ് സെൻസിറ്റീവ് കണ്ടന്റ് മാത്രമേ ലഭ്യമാകു. എപ്പോൾ വേണമെങ്കിൽ നിങ്ങൾക്ക് ഇതിൽ മാറ്റം വരുത്താവുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *