ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

വീണ്ടും വൻ ഏറ്റെടുക്കലുകളുമായി ബൈജൂസ്

ഓൺലൈൻ പഠന രംഗത്തെ മുൻനിരക്കാരായ ബൈജൂസ് ഏറ്റെടുക്കൽ തുടരുന്നു. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേറ്റ് ലോണിനെ ഏറ്റെടുത്തതാണ് ഏറ്റവും പുതിയ വാർത്ത. 60 കോടി ഡോളറിന്റേതാണ് ഇടപാട്. പ്രൊഫഷണൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ബ്രാന്റായ ഗ്രേറ്റ് ലേണിങ്ങിൽ 40 കോടി ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്നും ബൈജൂസ് അറിയിച്ചിട്ടുണ്ട്. സ്‌കൂൾ, ഹയർസെക്കന്ററി വിദ്യാഭ്യാസത്തിനും പ്രവേശന പരീക്ഷാ പരിശീലനത്തിനും ഉപരിയായി ഉന്നത സാങ്കേതിക വിദ്യ പരിശീലന മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനാണ് മലയാളിയായ ബൈജൂ രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസിന്റെ പുതിയ ഏറ്റെടുക്കൽ.

കോവിഡ് പ്രതിസന്ധി മറികടന്ന് റെക്കോർഡ് ലാഭവുമായി ഒഡെപെക്ക്

സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലെ റിക്രൂട്ടിങ്ങ് ഏജൻസിയായ ഓവർസീസ് ഡവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൽറ്റന്റ് ലിമിറ്റഡ (ഒഡെപെക്) കഴിഞ്ഞ സാമ്പത്തിക വർഷം നാല് കോടിയിലേറെ രൂപ പ്രവർത്തന ലാഭം നേടി. കോവിഡിൽ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലേറെയും നഷ്ടകണക്കുമ്പോൾ നിരത്തുമ്പോഴാണ് ഈ നേട്ടം എന്നത് ശ്രദ്ധേയം. ആദ്യ കോവിഡ് തരംഗത്തിന്റെ തുടക്കത്തിൽ റിക്രൂട്ട്‌മെന്റ് മന്ദഗതിയിലായെങ്കിലും 2020 ഓഗസ്റ്റ് മുതലുളള എട്ട് മാസത്തിനുളളിൽ അറുനൂറിലേറെ നഴ്‌സുമാരെ വിദേശരാജങ്ങളിലേക്ക് അയക്കാനായിട്ടുണ്ട്.

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 35,680

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന്റെ വില 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ താഴ്ന്ന് 4460 രൂപയിലെത്തി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് നേരിയ തോതിൽ കുറഞ്ഞ് 47,450 ആയി. വെളളിയിലും സമാനമായ വിലയിടുവുണ്ടായി. കിലോഗ്രാമിന് 66,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐ പിഒയ്ക്ക്

കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 997.78 കോടി രൂപ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനായുളള കരട് രേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബിക്ക് സമർപ്പിച്ചു. 997.78 കോടി രൂപയിൽ 800 കോടി രൂപയും പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെയായിരിക്കും സ്വരൂപിക്കുക. പ്രോമോട്ടർമാരുടെയും നിലവിലുളള ഓഹരിയുടമകളിൽ ചിലരുടെയും ഓഹരിയിൽ ഒരു പങ്ക് വിൽക്കുക വഴിയാണ് ശേഷിച്ച 197.78 കോടി രൂപ സമാഹരിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *