ഇഎംഐയ്ക്ക് ഇനി അവധി ബാധകം ഇല്ല

ഇഎംഐയ്ക്ക് ഇനി അവധി ബാധകം ഇല്ല

ബാങ്ക് വായ്പകളെടുത്തവർ ഇനി ശ്രദ്ധിക്കണം. ഓട്ടോമേറ്റഡ് ക്ലിയറിങ്ങ് സംവിധാനം ബാങ്ക് അവധി ദിവസങ്ങളിലും ലഭ്യമാക്കാനുളള റിസർവ് ബാങ്കിന്റെ തീരുമാനം ആഗ്‌സ്റ്റ് മുതൽ നടപ്പിലാക്കുന്നു. ഇതോടെ നിങ്ങളുടെ അക്കൗണ്ടിൽ ആ ദിവസം മതിയായ പണമില്ലെങ്കിൽ പ്രശ്‌നമാകും. നിലവിലെ രീതി അനുസരിച്ച് വായ്പകളുടെ ഇഎംഐ ഈടാക്കേണ്ട ദിവസം ബാങ്ക് അവധിയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസമാണ് ബാങ്കുകൾ ഇത് അക്കൗണ്ടിൽ നിന്ന് ഡെബിറ്റു ചെയ്യുക.

ബാങ്ക് പ്രവർത്തി ദിവസങ്ങളിൽ മാത്രമാണ് നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ്ങ് ഹൗസും പ്രവർത്തിക്കുക എന്നതിനാലാണിത്. എന്നാൽ ആഗസ്റ്റ് ഒന്ന് മുതൽ ഈ സംവിധാനം ബാങ്ക് അവധി ഉൾപ്പടെ എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കുന്നതോടെ വായ്പാ തിരിച്ചടവു പിടിക്കുന്നതും എല്ലാ ദിവസവും നടക്കും.

ഇനി മുതൽ ഇഎംഐ ദിനത്തിൽ അക്കൗണ്ടിൽ കൃത്യമായ ബാലൻസ് ഇല്ലാതെ മുടങ്ങുകയാണെങ്കിൽ വിവിധ ബാങ്കുകളുടെ നയമനുസരിച്ചുളള പിഴ നൽകേണ്ടി വരും. ബാങ്ക് അവധി ദിവസങ്ങളിൽ ഇഎംഐ ഡെബിറ്റു ചെയ്യാതെ അടുത്ത ദിവസം ഈടാക്കുമ്പോൾ ഉപഭോക്താവ് ഒരു ദിവസത്തെ പലിശ കൂടി നൽകേണ്ടി വരാറുണ്ട്. എന്നാൽ കൃത്യമായി ഇഎംഐ അടവു വരുന്ന ദിവസം തന്നെ അക്കൗണ്ടിൽ നിന്നു തുക ഈടാക്കി ബാങ്കിൽ വരവു വെക്കുന്നതിനാൽ ഇങ്ങനെ ഒരു ദിവസത്തെ അധിക പലിശ നൽകേണ്ടി വരില്ല എന്ന നേട്ടവും ഉപഭോക്താവിന് കൈവരും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *