ബുളളറ്റ് പ്രേമികൾക്ക് സന്തോഷിക്കാം:റോയൽ എൻഫീൽഡിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്

ബുളളറ്റ് പ്രേമികൾക്ക് സന്തോഷിക്കാം:റോയൽ എൻഫീൽഡിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിൻറെ ജനപ്രിയ മോഡൽ ക്ലാസിക് 350ൻറെ 2021 പതിപ്പ് വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. ഏറെക്കാലമായി ഈ വാഹനത്തിനായുള്ള കാത്തിരിപ്പിലാണ് ബുള്ളറ്റ് പ്രേമികൾ. ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് വാഹനം. പൂർണമായും നിർമാണം പൂർത്തിയായ പുത്തൻ ക്ലാസിക്ക് 350ൻറെ ചിത്രങ്ങൾ പുറത്തുവന്നതായി റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് നിറങ്ങളിലുള്ള ക്ലാസിക്കുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പച്ച നിറത്തിലുള്ള മോട്ടോർസൈക്കിളി?ൻറെ ടാങ്കിൽ സ്വർണ്ണ നിറത്തിലുള്ള ഫിനിഷാണ്? നൽകിയിരിക്കുന്നത്. ക്രോം ഫിനിഷിലുള്ള ഹെഡ്ലൈറ്റ് കാപ്പും ബ്രൗൺ സീറ്റും ആകർഷകമായ കോമ്പിനേഷനാണ്. നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും മോഡലിനുണ്ടായിരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്?. പുതിയ നിറങ്ങളും ഗ്രാഫിക്‌സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്?.

ചിത്രങ്ങൾ അനുസരിച്ച് ക്ലാസിക്ക് 350യിൽ മീറ്റിയോറി?ൻറെ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്ലൈറ്റ് ബിനാക്കിളിലാണ് ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളിലെ ബൈക്കിൽ ട്രിപ്പർ നാവിഗേഷൻ കാണാനില്ല. പകരം അവിടെ റോയൽ എൻഫീൽഡിൻറെ ലോഗോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന് ഉണ്ടാകുമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മീറ്റിയോർ 350യിലെ അതേ എഞ്ചിനാണ് ക്ലാസിക്കിൻറെ ഹൃദയം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *