ആരോഗ്യമേഖലയ്ക്ക് ആശ്വാസം; പള്‍സ് ഓക്സിമീറ്റര്‍ അടക്കം 5 മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറഞ്ഞു

ആരോഗ്യമേഖലയ്ക്ക് ആശ്വാസം; പള്‍സ് ഓക്സിമീറ്റര്‍ അടക്കം 5 മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില കുറഞ്ഞു

ദില്ലി: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആരോഗ്യ മേഖലയ്ക്ക് താങ്ങായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. കൊവിഡ് ചികിത്സയ്ക്ക് അത്യാവശ്യമായ പള്‍സ് ഓക്സിമീറ്റര്‍ അടക്കം അഞ്ച് മെഡിക്കല്‍ ഉപകറണങ്ങളുടെ വില കുറച്ചു. പള്‍സ് ഓക്സിമീറ്റര്‍, നെബുലൈസര്‍, ഡിജിറ്റല്‍ തെര്‍മ്മോ മീറ്റര്‍, രക്ത സമ്മര്‍ദ്ദ നിരീക്ഷണ യന്ത്രം, ഗ്ലൂക്കോ മീറ്റര്‍ എന്നിവയുടെ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ജൂലായ് 20 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു.

മെഡിക്കല്‍ ഉപകരണങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രൈസ് ടു ഡിസ്ട്രിബ്യൂട്ടര്‍ ലെവലുകള്‍ക്ക് 70 ശതമാനം മാര്‍ജിന്‍ നല്‍കിയതോടെയാണ് വില കുറയാന്‍ കാരണമായത്. ഈ നീക്കത്തോടെ 684 ഉത്പന്നങ്ങള്‍ക്കാണ് ആകെ വില കുറഞ്ഞത്.

1000 കോടി രൂപ അടങ്കലില്‍ രണ്ടുലക്ഷം സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ക്ക് രൂപം നല്‍കും

ഇതോടെ ഇറക്കുമതി ചെയ്ത പള്‍സ് ഓക്സിമീറ്ററിന്റെ വിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ഇറക്കുമതി, ആഭ്യന്തര ബ്രാന്‍ഡുകള്‍ എംആര്‍പിയുടെ താഴ്ന്ന പുനരവലോകനം റിപ്പോര്‍ട്ട് ചെയ്തു. ഇറക്കുമതി ചെയ്ത പള്‍സ് ഓക്സിമീറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗ് മെഷീന്‍, നെബുലൈസര്‍ എന്നിവയുടെ വിലയില്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എംആര്‍പി കര്‍ശനമായ നിരീക്ഷണത്തിനും നടപ്പാക്കലിനുമായി സ്റ്റേറ്റ് ഡ്രഗ് കണ്‍ട്രോളറുമായി ഉത്തരവിട്ടു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *