749 രൂപയുടെ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍ അവസാനിപ്പിച്ച് എയര്‍ടെല്‍

749 രൂപയുടെ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍ അവസാനിപ്പിച്ച് എയര്‍ടെല്‍

എയര്‍ടെല്ലിന്റെ ജനപ്രിയ പ്ലാനുകളില്‍ ഒന്നായിരുന്നു 749 രൂപയുടെ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആയിരുന്നു ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ 749 രൂപയുടെ ഫാമിലി പോസ്റ്റ് പെയ്ഡ് അടിസ്ഥാന പ്ലാന്‍ അവര്‍ പിന്‍വലിച്ചിരിക്കുകയാണ്. അതുകൊണ്ട് ആരും ഞെട്ടേണ്ട കാര്യമൊന്നും ഇല്ല. പുതിയ കിടിലന്‍ പ്ലാനുകള്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാമിലി പ്ലാനിന് അല്‍പം ചെലവ് കൂടും എന്ന് മാത്രമേ ഉള്ളൂ. പുതിയ പ്ലാനുകള്‍ പരിശോധിക്കാം

പുതിയതായി പ്രഖ്യാപിച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഏറ്റവും ചുരുങ്ങിയ ചെലവുള്ളത് 399 രൂപയുടെ പ്ലാന്‍ ആണ്. അണ്‍ലിമിറ്റഡ് കോളുകളാണ് ഇതിന്റെ പ്രത്യേകത. അത് കൂടാതെ 40 ജിബി 4ജി ഡാറ്റയും ലഭിക്കും. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ വിങ്ക് മ്യൂസിക്കിന്റേയും എയര്‍ടെല്‍ എക്സ്ട്രീമിന്റേയും സബ്സ്‌ക്രിപ്ഷനും ലഭിക്കും. കൂടാതെ ഷാ അക്കാദമിയുടെ ഓണ്‍ലൈന്‍ കോഴ്സും സൗജന്യ കോളര്‍ട്യൂണും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

രണ്ടാമത്തെ പ്ലാന്‍ 499 രൂപയുടേതാണ്. സൗജന്യ കോളിന് പുറമേ 75 ജിബി 4ജി ഡാറ്റയാണ് ഇതിന്റെ പ്രത്യേകത. പോസ്റ്റ് പെയ്ഡ് നമ്പറുകളിലേക്കാണ് അണ്‍ലിമിറ്റഡ് കോളുകള്‍. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ ആമസോണ്‍ പ്രൈമിന്റേയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപിയുടേയും ഒറ്റത്തവണ സബ്സ്‌ക്രിപ്ഷനും ഉണ്ടാകും. ഇത് കൂടാതെ വിഐപി സര്‍വ്വാസ്, എയര്‍ടെല്‍ സെക്യുര്‍, വിങ്ക് മ്യൂസിക് ആപ്പ് പ്രീമിയം, എയര്‍ടെല്‍ എക്സ്ട്രീം ആപ്പ് പ്രീമിയം ഷാ അക്കാദമി എന്നിവയും ഉണ്ടാകും.

നേരത്തേ 749 രൂപയ്ക്കായിരുന്നു പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാന്‍ തുടങ്ങിയിരുന്നത്. ഇനി മുതല്‍ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാന്‍ 999 രൂപയ്ക്കാണ് തുടങ്ങുന്നത്. പ്രൈമറി കണക്ഷനുകള്‍ക്ക് പ്രതിമാസം 210 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. രണ്ട് അഡീഷണല്‍ കണക്ഷനുകള്‍ക്ക് 30 ജിബി ഡാറ്റ വീതം ലഭിക്കും. എല്ലാ കണക്ഷനുകള്‍ക്കും അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങും ഉണ്ട്. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ 499 രൂപയുടെ പ്ലാനിലുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിലും ലഭിക്കും.

അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റയാണ് ലക്ഷ്യമിടുന്നത് എങ്കില്‍ ഒരു അത്യുഗ്രന്‍ പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 1599 രൂപയുടെ പ്ലാനില്‍ രണ്ട് കണക്ഷനുകള്‍ക്ക് അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ ലഭിക്കും. 500 ജിബി കഴിഞ്ഞാല്‍ സ്പീഡ് 128 കെബിപിഎസ് ആയി കുറയും. ഇതോടൊപ്പം ഒരു ഇന്റര്‍നാഷണല്‍ റോമിങ് പാക്കും ഉണ്ട്. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ ഉള്ള എല്ലാ ആനുകൂല്യങ്ങളും വേറെയുണ്ടാകും

ചില ആഡോണ്‍ പ്ലാനുകളും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 299 രൂപയുടെ ആഡ് ഓണ്‍ പ്ലാന്‍ എടുത്താല്‍ നിലവിലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനില്‍ പുതിയ കണക്ഷന്‍ ആഡ് ചെയ്യാം. ഈ കണക്ഷനുകള്‍ക്ക് 30 ജിബി ഹൈസ്പീഡ് ഡാറ്റയും ലഭിക്കും. ബേസ് പ്ലാനില്‍ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്സ് സേവനങ്ങളും ഇതില്‍ ലഭ്യമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *