കമ്പനികളുമായി ചേർന്ന് ഏജൻസി തുടങ്ങാം :80,000 രൂപ മാസ വരുമാനം നേടാം

കമ്പനികളുമായി ചേർന്ന് ഏജൻസി തുടങ്ങാം :80,000 രൂപ മാസ വരുമാനം നേടാം

വലിയ റിസ്‌ക്കില്ലാത്ത ബിസിനസ്സ് തുടങ്ങി വിജയിക്കാവുന്ന സംരംഭങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. വലിയ റിസ്‌ക് ഇല്ലാതെ തന്ന് ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ഇന്ന് വൻകിട കമ്പനികൾ വരെ മുന്നോട്ട് വരുന്നുണ്ട്. ഡീലർഷിപ്പ് പോലെ തന്നെ മറ്റ് കമ്പനികളുമായി ചേർന്ന് വിവിധ സേവനങ്ങളുടെ ഏജൻസിയിലൂടെ വരുമാനം ഉണ്ടാക്കാം. ഐആർസിടിയുമായി ചേർന്ന് 45,000-80,000 രൂപ വരെ വരുമാനം ഉണ്ടാക്കാം.

നിലവിലെ സാഹചര്യത്തിൽ അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഐആർസിടിസി മികച്ച അവസരം നൽകുന്നുണ്ട്. ഇന്ത്യൻ റെയിൽവെ കാറ്ററിങ്ങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ അംഗീകൃത ട്രെയിൻ ബുക്കിംഗ് ഏജൻസി തുടങ്ങുന്നതിലൂടെ പ്രതിമാസം 80,000 രൂപ വരെ സ്ഥിര വരുമാനം നേടാം.

ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് കാറ്ററിങ്ങ് സേവനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഇന്ത്യൻ റെയിൽവെയുടെ റിസർവ് ചെയ്ത ടിക്കറ്റുകളുടെ 55 ശതമാനവും ഓൺലൈനിലൂടെയാണ് ബുക്ക് ചെയ്യുന്നത്. ഐആർസിടിസിയുടെ അംഗീകൃത ടിക്കറ്റ് ബുക്കിങ്ങ് ഏജന്റുമാർക്ക് മികച്ച വരുമാനവും ലഭിക്കും.

തത്കാൽ, വെയ്റ്റിംഗ് ലിസ്റ്റ്, ആർഎസി തുടങ്ങിയ എല്ലാ ടിക്കറ്റുകളും ഏജന്റുമാർ മുഖേന ബുക്ക് ചെയ്യാം. അംഗീകൃത ഏജന്റുമാർക്ക് ഓരോ ടിക്കറ്റ് ബുക്കിംഗിലും പണമിടപാടുകൾ നടക്കുമ്പോൾ നല്ലൊരു തുക കമ്മിഷനായി ലഭിക്കും. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഒരു ഐആർസിടിസി ഏജന്റ് നോൺ എസി ടിക്കറ്റിന് 20 രൂപയും, എസി ടിക്കറ്റിന് 40 രൂപയും കമ്മീഷൻ ലഭിക്കും. കൂടാതെ 2000 രൂപയ്ക്ക് മുകളിലുളള ഇടപാടിന് തുകയുടെ ഒരു ശതമാനവും ,2000 രൂപ വരെയുളള തുകയുടെ 0.75 ശതമാനവും ഏജന്റുമാർക്ക് അധികമായി ലഭിക്കും.

ഏജന്റായി രജിസ്റ്റർ ചെയ്യുന്നതിന് httsp://irctcregistration.cc.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി തന്നെ അപേക്ഷ സമർപ്പിക്കാം. ഒപ്പിട്ട അപേക്ഷ ഫോമും,ഡിക്ലറേഷൻ ഫോമും രേഖകളുടെ സ്‌കാൻ ചെയ്ത പകർപ്പുകളും ഉൾപ്പടെ അപേക്ഷ നൽകാം. ഐആർസിടിസി ഐഡിക്ക് 1180 രൂപ ഫീസ് ഈടാക്കും. ഒടിപി, വീഡിയോ പരിശോധനയ്ക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഫീസ് നൽകി കഴിഞ്ഞാൽ ഐആർസിടിസി കെഡൻഷ്യലുകൾ ഇമെയിൽ ആയി ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *