ഹോബി സംരംഭമാക്കാം: വീട്ടിലിരുന്ന് പണം നേടാം

ഹോബി  സംരംഭമാക്കാം: വീട്ടിലിരുന്ന് പണം നേടാം

നമ്മുടെ ഹോബികൾ ഒരു ബിസിനസ്സാക്കി മാറ്റാൻ കേരളത്തിൽ നിരവധി അവസരമാണ് ഉളളത്. വീട്ടിലിരുന്ന് തുടങ്ങാവുന്ന ലഘു ബിസിനസുകളാണിത്. സുഹൃത്തുക്കളെും പരിചയക്കാരെയും ഉപഭോക്താക്കളാക്കി ചെറുബിസനസ്സുകൾ ആരംഭിക്കാം. എന്തു തുടങ്ങിയാലും വളരെ ചെറിയ രീതിയിൽ തുടങ്ങുക. വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാൻ ശ്രദ്ധിക്കണം. വിജയവും വിപണിയും ഉറപ്പാണ് എന്ന അവസ്ഥയിലെത്തുമ്പോൾ മാത്രം പടി പടിയായി ബിസിനസ്സ് വലുതാക്കുക. തുടക്കം എത്ര ചെറുതാക്കാമോ അത്രയും ചെറുതാക്കുക. തിരിച്ചടി ഉണ്ടായാൽ ആഘാതവും അത്ര തന്നെ ചെറുതായിരിക്കും. പല ഹോബികളും ബിസിനസ്സ് ആക്കി മാറ്റാവുന്നതാണ്. അവയിൽ ചിലത് പരിചയപ്പെടാം.

ഫാൻസി ജുവല്ലറി നിർമ്മാണം

പുതുപുത്തൻ ഫാഷൻ അനുസരിച്ച് ഫാഷൻ ആഭരണങ്ങൾ മാറി മാറി അണിയാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. സീരിയലുകളിലും സിനിമകളിലും നായികമാർ അണിയുന്ന മാളകളും വളകളും കമ്മലുകളും വീട്ടിലിരുന്ന അനായസമായി ഉണ്ടാക്കാം. ജുവല്ലറി മേക്കിങ്ങ് സാമഗ്രികളെല്ലാം കുറഞ്ഞ വിലയിൽ ഇന്ന് വാങ്ങാൻ ലഭിക്കും. അതിൽ ഭാവന കൂടി ഉൾപ്പെടുത്തയാൽ ആകർഷകമായ ആഭരണം നിർമ്മിക്കാം. മുടക്കുമുതലിന്റെ അഞ്ചും ആറും ഇരട്ടി വരെ ലാഭത്തിൽ വിറ്റഴിക്കാം.

ഗ്ലാസ് പെയിന്റിങ്ങ്

പെയിന്റിങ്ങ് അറിയാമെങ്കിൽ അത് ഗ്ലാസിൽ ചെയ്യാവുന്നതാണ്. മികച്ച വരുമാന മാർഗമാണത്. ആകർഷകമായ പെയിന്റിങ്ങുകൾ ചെയ്ത് വിശേഷാവസരങ്ങളിൽ പ്രദർശനമേളകൾ നടത്തി വിൽപ്പന നടത്താം. അല്ലെങ്കിൽ ഫാൻസി ഷോപ്പുകൾ വഴി വിൽക്കാം. ആർക്കിടെക്ടുമാരുമായി സഹകരിച്ച് പുതിയ വീടുകളിലും ഓഫീസ് സമുച്ചയങ്ങളിലും സ്ഥാപിക്കുന്നതിനുളള ഓർഡർ നേടാം.

പക്ഷി വളർത്തൽ

പ്രാവ്,തത്ത, അലങ്കാര കോഴികൾ തുടങ്ങിയ വളർത്തു പക്ഷികളുടെ കൃഷി മികച്ച ആദായം തരുന്ന ബിസിനസ്സ് ആണ്. പ്രാവുകളാണ് ഇതിൽ ഏറ്റവും കൂടുതൽ ആദായം തരുന്നത്. പല ഇനം പ്രാവുകളുണ്ട്. ഒരു ജോഡി പ്രാവിന് 1000 രൂപ മുതൽ ലക്ഷങ്ങള്ഡ വരെ വിലമതിക്കുന്ന വിവിധയിനങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. സ്ഥല സൗകര്യം അനുസരിച്ച് കൂടുകൾ തയ്യാറാക്കി പ്രാവ് വളർത്തൽ ആരംഭിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *