കുറഞ്ഞ മുതൽ മുടക്കിൽ സ്ത്രീകൾക്കും തുടങ്ങാം ഈ സംരംഭങ്ങൾ

കുറഞ്ഞ മുതൽ മുടക്കിൽ സ്ത്രീകൾക്കും തുടങ്ങാം ഈ സംരംഭങ്ങൾ

വളരെ കുറഞ്ഞ മുതൽ മുടക്കിൽ സ്ത്രീകൾ ഒറ്റയ്‌ക്കോ കുടുംബവുമൊത്തോ തുടങ്ങാവുന്ന നിരവധി സംരംഭങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഇത്തരം ബിസിനസ്സുകൾക്ക് റിസ്‌ക്ക് കുറവായിരിക്കുമെന്നതും സംരംഭകരെ സംബന്ധിച്ച് ഗുണകരമാണ്. മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാവുന്ന സംരംഭങ്ങളാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. പ്രാദേശിക രുചി ,സ്വഭാവം എന്നിവ അനുസരിച്ച് പ്രൊജക്ടുകളിൽ ഭേദഗതികൾ വരുത്താം.

ക്ലോത്ത് ബാഗുകൾ

തയ്യൽ അറിയാവുന്ന സ്ത്രീകൾക്ക് നന്നായി ശോഭിക്കാൻ കഴിയുന്ന ഒരു സംരംഭമാണ് തുണികൊണ്ടുളള ബാഗുകളുടെ നിർമ്മാണം. വളരെ സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവയാണ് ക്ലോത്ത് ബാഗുകൾ. ഇതിന് കേരളത്തിലെ മാർക്കറ്റുകളിൽ നല്ല വിപണന സാധ്യതയും ഉണ്ട്. വിവിധ വലിപ്പത്തിലും ഡിസൈനിലും ചെ്താൽ ക്ലോത്ത് ബാഗ് നിർമ്മാണം വിജയകരമാകും. സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ ഇത്തരം മേഖലയിലേക്ക് സ്ത്രീകൾക്ക് കടന്നുവരാം. കനം കുറഞ്ഞതും, കൂടിയതുമായ തുണിത്തരങ്ങൾ കൊണ്ട് ബാഗ് നിർമ്മിക്കാം. ചുരുട്ടി പേഴ്‌സ് രൂപത്തിൽ കൊണ്ടു നടക്കാവുന്ന ബാഗുകളുമുണ്ട്. ബാഗ് ഷോപ്പുകളിലൂടെ നന്നായി വിറ്റഴിക്കാനും സാധിക്കും.

ഉപ്പിലിട്ട ഉൽപ്പന്നങ്ങൾ

ഉപ്പിലിട്ട ഉല്പന്നങ്ങൾക്ക് കേരളത്തിൽ നല്ല വിപണിയുണ്ട്. അച്ചാറുകൾക്ക് പകരക്കാരനായി പോലും ഉപ്പിലിട്ടത് വിറ്റ് പോകുന്നു. മാങ്ങ, ചെത്തുമാങ്ങ, ഉണക്കമാങ്ങ, കടുമാങ്ങ, നാരങ്ങ, നെല്ലിക്ക, പുളിനെല്ലിക്ക, ജാതിക്ക തൊണ്ട്, കാരയ്ക്ക, ചാമ്പക്ക, അമ്പഴങ്ങ,വെളുത്തുളളി, കാരറ്റ്,മുളക്, കാന്താരിമുളക് എന്നിങ്ങനെ ധാരാളം ഇനങ്ങൾ ഉപ്പിലിട്ട് വിൽക്കാവുന്നതാണ്. വളരെ ലാഭകരമായി വിൽക്കാൻ പറ്റിയ ഒരു ഉൽപ്പന്നമാണ്. പാരമ്പര്യ ഉത്പന്നമാണ് എന്ന മേന്മയും ഉണ്ട്. ഉൽപ്പന്നങ്ങൾ നേരിട്ട് കർഷകരിൽ നിന്ന് ശേഖരിക്കുന്നു. ബേക്കറികൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, ഫ്രൂട്ട്സ്റ്റാളുകൾ, പച്ചക്കറി കടകൾ, സ്‌കൂൾ പ്രദേശങ്ങൾ, മദ്യശാലയ്ക്ക് സമീപമുളള കടകൾ എന്നിവിടങ്ങളിലൂടെ നന്നായി വിറ്റ് പോകും. പ്രിസർവേറ്റീവ്‌സ് ചേർക്കാത്ത നിർമ്മാണ രീതി,പാരമ്പര്യ രീതിയിലെ നിർമ്മാണം എന്നിവ പ്രത്യേകം ശ്രദ്ധിച്ചാൽ നന്നായി തിളങ്ങാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *