കോവിഡ് വാക്‌സിന്‍; 489 കോടി രൂപയില്‍ 148 കോടി നല്‍കി

കോവിഡ് വാക്‌സിന്‍; 489 കോടി രൂപയില്‍ 148 കോടി നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒന്‍പതു വ്യവസായ സ്ഥാപനങ്ങള്‍ക്കായി 489 കോടി രൂപ അനുവദിച്ചതില്‍ ഇതുവരെ നല്‍കിയത് 148 കോടി.

ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സംരഭമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ മുഖേനയാണ് കോവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായി തുക ചിലവഴിക്കുന്നത്.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ കുത്തിവയ്പു നല്‍കുന്നതിനായി 2021-22 ലെ കേന്ദ്രബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ തുക കേന്ദ്രം അനുവദിക്കുമെന്നും കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി, ആന്റോ ആന്റണി എംപിക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *