ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

കൊക്കോ കർഷകർക്ക് ആശ്വസിക്കാം: വില കൂടുമെന്ന് സൂചന നൽകി വിപണി

കൊക്കോയുടെ വിലയിൽ ആശങ്കയോടെ ഇരുന്ന കർഷകർക്ക് ആശ്വസിക്കാം. ആഗോളതലത്തിൽ ചോക്ലേറ്റിന് ഡിമാന്റ് വർധിച്ചിരിക്കുകയാണ്. ചോക്ലേറ്റിന് ഡിമാന്റുളള യൂറോപ്പിൽ മാത്രമല്ല ഇന്ത്യൻ വിപണികളിലും ഡിമാന്റ് വർധിച്ചിട്ടുണ്ട്. 2020 ൽ രാജ്യത്തെ ചോക്ലേറ്റ് വിപണി 15,000 കോടിയോളം രൂപയുടേതായിരുന്നെങ്കിൽ അടുത്ത അഞ്ച് വർഷവും വളർച്ച 11 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് അനുമാനം. ചോക്ലേറ്റിന് ഡിമാന്റ് കൂടുന്നതിന് ആനുപാതികമായി കൊക്കോയ്ക്ക് വില മെചപ്പെടും. കൊക്കോയുടെ ആഗോള ഉൽപ്പാദത്തിന്റ 40 ശതമാനവും ചോക്ലേറ്റിന് വേണ്ടിയാണ്. ഇതു കൂടാതെ സൗന്ദര്യ വർധക വസ്തുക്കൾ, ഔഷധങ്ങൾ,ന്യൂട്രസ്യൂട്ടിക്കലുകൾ എന്നിവയുടെ ഉല്പാദനത്തിലും കൊക്കോയ്്ക്ക് പങ്കുണ്ട്.

ഓഹരിവിപണി താഴ്‌നിന്നിട്ടും കിറ്റെക്‌സ് കുതിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിലെ കിതപ്പിനൊടുവിൽ കിറ്റെക്‌സ് ഓഹരി വില വീണ്ടും ഉയരുന്നു. ഓഹരി വിപണി താഴ്ചയിലേക്ക് പോകുമ്പോഴും കിറ്റെക്‌സിന്റെ ഓഹരി ഉയരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 4.9 ശതമാനം വരെയാണ് ഓഹരി വില ഉയർന്നത്. 178.75 ന് ഓപ്പൺ ചെയ്ത വില183.70 രൂപയിലാണ് എത്തി നിൽക്കുന്നത്. 8.70 രൂപയുടെ വർധന.

എടിഎം സേവനങ്ങൾക്ക് ചിലവേറും

എടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും. എടിഎം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ്ബാങ്ക് അനുമതി നൽകിയതോടെയാണിത്. ഇതോടെ സൗജന്യ എടിഎം ഇടപാടുകൾക്ക് ശേഷമുളള ഓരോ ഇടപാടിനും 21 രൂപ വരെ വരെ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാം. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം തുടങ്ങിയവയ്ക്കാണ് നിരക്ക് ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്ന് റിസർവ് ബാങ്ക് വിജ്ഞാപനത്തിൽ പറയുന്നു.

ജൂലൈ മാസം 4500 കോടി എഫ്പിഐ നിക്ഷേപം പുറത്തേക്ക് : വിദേശ നിക്ഷേപ വരവിൽ ഇടിവ്

ജൂലായ് മാസം ഇതു വരെ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ നിന്ന് 4,500 കോടി രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചു. ഡിപോസിറ്ററികളുടെ ഡാറ്റ അനുസരിച്ച് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഈ മാസം ഇതു വരെ ഇന്ത്യൻ ഇക്വിറ്റി വിപണികളിൽ നിന്ന് 4515 കേടി രൂപ പിൻവലിച്ചു.
എന്നാൽ, ഇതേ കാലയളവിൽ 3,033 കോടി രൂപ ഡെറ്റ് വിഭാഗത്തിലേക്ക് നിക്ഷേപിച്ചു, ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് 1,482 കോടി രൂപ പുറത്തേക്ക് പോയി. ഏപ്രിൽ, മെയ് മാസങ്ങളിൽ നിക്ഷേപ വരവിൽ ഇടിവ് നേരിട്ടിരുന്നു. എന്നാൽ, ജൂണിൽ എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ 17,215 കോടി രൂപ നിക്ഷേപിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *