റിലയന്‍സ് റീട്ടെയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് മടങ്ങ് വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്

റിലയന്‍സ് റീട്ടെയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് മടങ്ങ് വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ റിലയന്‍സ് റീട്ടെയില്‍ ബിസിനസില്‍ അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് മടങ്ങ് വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മുതല്‍ അഞ്ച് വരെ വര്‍ഷത്തിനുള്ളില്‍ കമ്പനി 35 മുതല്‍ 40 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് ബെര്‍ണ്‍സ്റ്റെയ്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ക്ലീന്‍ എനര്‍ജി ബിസിനസ് 36 ബില്യണ്‍ ഡോളറിന്റെ മൂല്യമാര്‍ജ്ജിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. റിലയന്‍സ് ഈയിടെയാണ് 10 ബില്യണ്‍ ഡോളര്‍ ഈ കമ്പനിയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു ഇത്.

പുതിയ സ്മാര്‍ട്ട്‌ഫോണായ ജിയോഫോണ്‍ നെക്സ്റ്റിന്റെ പ്രഖ്യാപനവും കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലുണ്ടായി. ഇതിന് പുറമെ സൗദിയിലെ അരാംകോ കമ്പനി ചെയര്‍മാനെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഉള്‍പ്പെടുത്തിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *