ജാവ ബൈക്കുകൾക്കും വില കൂടി

ജാവ ബൈക്കുകൾക്കും വില കൂടി

ഇന്ത്യയിൽ ജാവ ബൈക്കുകളുടെ വില കൂടി. ജാവ മോട്ടോർസൈക്കിൾസിന് ഇപ്പോൾ ജാവ, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് ബൈക്ക് മോഡലുകളാണുള്ളത്. ഈ എല്ലാ ബൈക്കുകളുടെയും വില ജാവ മോട്ടോർസൈക്കിൾസ് കൂട്ടി എന്നാണ് റിപ്പോർട്ട്. ജാവ, ജാവ 42 എന്നീ മോഡലുകളുടെ വില 1,200 രൂപ മാത്രം വർദ്ധിപ്പിച്ചപ്പോൾ കസ്റ്റം ബോബർ മോഡലായ പെരാക്കിന്റെ വില 8,700 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പെരാക്കിൻറെ എക്‌സ് ഷോറൂം വില ഇതോടെ 1.97 ലക്ഷത്തിൽ നിന്ന് 2.06 ലക്ഷമായി മാറി.

ഈ വർഷം ഫെബ്രുവരിയിൽ 2021 ജാവ 42 അവതരിപ്പിച്ചപ്പോൾ പരിഷ്‌കരിച്ചെത്തിയ 293 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഡിഒഎച്ച്സി എഞ്ചിനാണ് അടിസ്ഥാന ജാവയിലും 42വിൻറെയും ഹൃദയം. എഞ്ചിനിലെ റീട്യൂണിങ് പവർ 0.82 പിഎസ് കൂട്ടിയിട്ടുണ്ട് . ഇപ്പോൾ 27.33 പിഎസ് കരുത്താണ് ഈ എഞ്ചിൻ ഉൽപ്പാദിപ്പിക്കുന്നത്. ടോർക്ക് മാറ്റമില്ലാതെ 27 എൻഎമ്മിൽ തുടരുന്നു. 6-സ്പീഡ് ഗിയർ ബോക്സാണ് ട്രാൻസ്മിഷൻ.

എഞ്ചിനിലെ മാറ്റത്തോടൊപ്പം പുതുക്കിയ സീറ്റ്, റീട്യൂൺ ചെയ്ത സസ്‌പെൻഷൻ, കൂടുതൽ ഗാംഭീര്യമുള്ള എക്സ്ഹോസ്റ്റ് ശബ്ദം, ട്രിപ്പ് മീറ്റർ എന്നിവ ജാവയിലും 42വിലും ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും വില കൂടിയ 2021 ജാവ ഫോർട്ടി റ്റുവിലും പെരാക്കിലും മാറ്റങ്ങൾ ഒന്നും തന്നെയില്ല എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം 1971-ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിൻറെ സ്മരണാർഥം രണ്ട് പുതിയ നിറങ്ങളിൽ മോട്ടോർ സൈക്കിളുകൾ കഴിഞ്ഞദിവസം ജാവ പുറത്തിറക്കിയിരുന്നു. യുദ്ധവിജയം ആഘോഷിക്കുന്നതിന് ജാവ 42 ബൈക്കിന്? പുതിയ രണ്ട്? നിറങ്ങൾക്കൂടി നൽകിയാണ് നിർമ്മാതാക്കളായ ക്ലാസിക് ലെജൻഡ്‌സ് അവതരിപ്പിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *