ഇന്ത്യയിലെ ചെറുകിട ഉല്‍പ്പാദകര്‍ക്ക് അവസരമൊരുക്കി ആമസോണ്‍ പ്രൈം ഡേ; 2,400 പുതിയ ഉല്‍പ്പന്നങ്ങളെത്തും

ഇന്ത്യയിലെ ചെറുകിട ഉല്‍പ്പാദകര്‍ക്ക് അവസരമൊരുക്കി ആമസോണ്‍ പ്രൈം ഡേ; 2,400 പുതിയ ഉല്‍പ്പന്നങ്ങളെത്തും

ജൂലൈ 26, 27 തീയതികളിലാണ് പ്രൈം ഡേ സെയില്‍ നിശ്ചയിച്ചിരിക്കുന്നത്.

ദില്ലി: സ്റ്റാര്‍ട്ടപ്പുകളും സ്ത്രീ സംരംഭകരുടെ സ്ഥാപനങ്ങളും നെയ്ത്തുശാലകളും അടക്കം രാജ്യത്തെ ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള 2400 ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേ സെയിലില്‍ പുതുതായി അവതരിപ്പിക്കുമെന്ന് ആമസോണ്‍. നൂറ് സ്ഥാപനങ്ങളില്‍ നിന്നാവും ഇത്രയധികം പുതിയ ഉല്‍പ്പന്നങ്ങളെത്തുക.

ജൂലൈ 26, 27 തീയതികളിലാണ് പ്രൈം ഡേ സെയില്‍ നിശ്ചയിച്ചിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങളില്‍ നിന്ന് ഹോം ആന്റ് കിച്ചണ്‍, ഫാഷന്‍, ബ്യൂട്ടി, ജ്വല്ലറി, സ്റ്റേഷനറി, ലോണ്‍ ആന്റ് ഗാര്‍ഡന്‍, ഗ്രോസറി, ഇലക്ട്രോണിക്‌സ് കാറ്റഗറികളിലായി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകും.

രാജ്യത്തെ 450 നഗരങ്ങളില്‍ നിന്നായി 75000 ലോക്കല്‍ ഷോപ്പുകള്‍ പുതുതായി പ്രൈം ഡേ സെയിലിന്റെ ഭാഗമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് വലിയ തോതില്‍ ഡിമാന്റ് ഉണ്ടാകുന്നതാണ് പതിവ് പ്രൈം ഡേ വില്‍പ്പന ദിവസങ്ങളിലെ കാഴ്ച. അതിനാല്‍ തന്നെ ഇത് നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണ് കമ്പനി പരമാവധി പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *