മാസ്റ്റര്‍കാര്‍ഡിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ബാങ്കുകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്

മാസ്റ്റര്‍കാര്‍ഡിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ബാങ്കുകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം ബാങ്കുകള്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. ഡാറ്റാ സംഭരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.

ഏപ്രില്‍ മാസത്തില്‍ അമേരിക്കന്‍ എക്‌സ്പ്രസിനെതിരെ റിസര്‍വ് ബാങ്ക് സമാന നിലപാട് എടുത്തിരുന്നുവെങ്കിലും മാസ്റ്റര്‍കാര്‍ഡ് വിപണിയില്‍ കുറേക്കൂടി സ്വാധീനമുള്ള സ്ഥാപനമായതിനാല്‍ ആഘാതം വലുതാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റോയിട്ടേര്‍സ് നടത്തിയ ഇന്ത്യയിലെ 11 ബാങ്കുകളുടെ ഓണ്‍ലൈന്‍ കാര്‍ഡ് ലിസ്റ്റ് വിശകലനത്തില്‍ ഇവയുടെ മൂന്നില്‍ ഒന്ന് ഭാഗവും മാസ്റ്റര്‍കാര്‍ഡിന്റേതാണെന്ന് വ്യക്തമായി. വിലക്ക് നിലവിലെ ഉപഭോക്താക്കളെ ബാധിക്കില്ലെങ്കിലും ബാങ്കുകള്‍ പുതിയ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനുള്ള കാലതാമസം പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവും.

ഇതിന് മാസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം. അമേരിക്കന്‍ എക്‌സ്പ്രസിനും മാസ്റ്റര്‍കാര്‍ഡിനും വിലക്ക് വന്നതോടെ വിസ കമ്പനിക്ക് മണി കാര്‍ഡുകളുടെ വിപണിയില്‍ വന്‍ ആധിപത്യം നേടാനുമായേക്കുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *