ഓഹരി വിപണി; റെക്കോഡ് നേട്ടവുമായി എല്‍ഐസി ലാഭമെടുത്തത് 10,000 കോടി

ഓഹരി വിപണി; റെക്കോഡ് നേട്ടവുമായി എല്‍ഐസി ലാഭമെടുത്തത് 10,000 കോടി

ദില്ലി; ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഓഹരി വിപണിയില്‍ നിന്ന് ലാഭം നേടിയത് 10,000 കോടി രൂപ. ഇതിനായി 20,000 കോടിയുടെ ഓഹരികളാണ് വിറ്റത്.

ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കൊവിഡ് രണ്ടാം തരണം ഇന്ത്യയില്‍ പ്രതിദിനം നാല് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ഓഹരി വിപണിയില്‍ ആറ് ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോഴാണ് എല്‍ഐസിക്ക് റെക്കോഡ് നേട്ടം സ്വന്തമാക്കാനായത്. ഇതിലൂടെ കൂടുതല്‍ നിക്ഷേപകരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുററുടെ മെഗാ-ഐപിഒയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 7,000 കോടി രൂപയുടെ ലാഭം എല്‍ഐസി മൂലധന വിപണിയില്‍ നേടിയിരുന്നു. 2020 ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ 15,000 കോടി രൂപയും ലാഭം കൊയ്തിരുന്നു. രാജ്യത്ത് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന വന്‍കിട സ്ഥാപനങ്ങളില്‍ ഒന്നാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം എട്ട ്‌ലക്ഷം കോടിയാണ് എല്‍ഐസിയുടെ മൊത്ത നിക്ഷേപം.

അതേസമയം 2021 ലെ സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി 5 ലക്ഷം കോടിയിലധികം നിക്ഷേപം നടത്തിയേക്കും. ഇതില്‍ പകുതിയും സര്‍ക്കാര്‍ സെക്യൂരിറ്റികളിലേക്കും 35 ശതമാനം ഇക്വിറ്റികളിലേക്കും മ്യൂച്വല്‍ ഫണ്ടുകള്‍, വാണിജ്യ പേപ്പറുകള്‍, കണ്‍വേര്‍ട്ടിബിള്‍ അല്ലാത്ത ഡിബഞ്ചറുകള്‍ എന്നിവയിലേക്കും 15 ശതമാനം ഇന്‍ഫ്രാസ്ട്രക്ചറിലേക്കും നിക്ഷേപിച്ചേക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *