ഭവനവായ്പ റീഫൈനാൻസിങ്ങിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഭവനവായ്പ റീഫൈനാൻസിങ്ങിനെ കുറിച്ച് അറിയേണ്ടതെല്ലാം

വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. ബാങ്കുകളെല്ലാം തന്നെ ഭവന വായ്പകളുടെ പലിശ കുറച്ചിട്ടുണ്ട്. മറ്റു സമയത്തെ അപേക്ഷിച്ച് ഭവനവായ്പയുടെ പലിശ താഴ്ന്ന നിരക്കിലാണുളളത്. ഈ സമയത്ത് ഭവനവായ്പാ റീഫൈനാൻസിംഗ് തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണോ എന്ന് നിങ്ങളിൽ പലരിലും ആലോചിക്കാം. എന്താണ് ഭവനവായ്പാ റീഫൈനാൻസിംഗ് എന്ന് നമുക്കൊന്ന് നോക്കാം. നിലവിൽ നിങ്ങൾക്കുള്ള ഭവന വായ്പ തിരിച്ചടച്ച് പുതിയ മറ്റൊരു ഭവന വായ്പയായി മാറ്റുന്നതിനെയാണ് ഭവനവായ്പാ റീഫൈനാൻസിംഗ് എന്ന് പറയുന്നത്.

പലിശ ലാഭിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങളുടെ നിലവിലുള്ള വായ്പാ ദാതാവിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും വായ്പാ ദാതാവിൽ നിന്നോ പുതിയ വായ്പ നേടാം. പഴയ വായ്പ അവസാനിപ്പിച്ച് പുതിയ വായ്പാ തിരിച്ചടവ് ആരംഭിക്കുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നത്. മികച്ച തിരിച്ചടവ് നയങ്ങളുള്ള ഒരു വായ്പ ദീർഘകാലത്തേക്ക് പലിശ ഇനത്തിൽ തുക ലാഭിക്കുവാൻ നിങ്ങളെ സഹായിക്കും..

പലിശ ലാഭിക്കുന്നത് എങ്ങനെയെന്ന് ഉദാഹരണത്തിന് 50 ലക്ഷം രൂപയുടെ വായ്പയ്ക്ക് 8 ശതമാനം പലിശ നിരക്കിൽ 20 വർഷത്തിൽ ആകെ വേണ്ടി വരുന്ന പലിശത്തുക 50.4 ലക്ഷം രൂപയാണ്. എന്നാൽ ഈ വായ്പ 7 ശതമാനം പലിശ നിരക്കിൽ റീഫൈനാൻസ് ചെയ്യുകയാണെങ്കിൽ പലിശ നിരക്ക് 43 ലക്ഷം രൂപയായി കുറയും. അതായത് 7 ലക്ഷം രൂപ നിങ്ങളുടെ പോക്കറ്റിൽ തന്നെ കിടക്കുമെന്നർഥം. ആ തുക നിങ്ങൾക്ക് നിങ്ങളുടെ മറ്റ് സാമ്പത്തീക ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുവാൻ സാധിക്കുന്നത് ചെറിയ കാര്യമാണോ.

ഭവന വായ്പാ റീഫൈനാൻസിംഗിന് അനുയോജ്യമായ സമയം എപ്പോഴാണെന്ന് നോക്കാം. ാസധാരണയായി നിലവിലുള്ള നിങ്ങളുടെ വായ്പയുടെ പലിശ നിരക്കും വിപണിയിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും തമ്മിൽ വലിയ വ്യത്യാസം നിലനിൽക്കുന്ന സമയത്ത് ഭവന വായ്പാ റീഫൈനാൻസിംഗിന് തയ്യാറെടുക്കാം. ഇരു പലിശ നിരക്കുകളും തമ്മിലുള്ള വ്യത്യാസം 50 ബേസിസ് പോയിന്റുകളെക്കാൾ ഉയർന്നതാണെങ്കിൽ തീർച്ചയായും നിങ്ങൾ നൽകേണ്ടുന്നതിലും കൂടുതൽ പലിശ നിരക്കാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതിനാൽ അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഭവന വായ്പാ റീഫൈനാൻസിംഗ് ചെയ്യാവുന്നതാണ്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *